ഝാര്‍ഖണ്ഡില്‍ പടക്ക ശാലയില്‍ സ്ഫോടനം;8 മരണം

റാഞ്ചി: ഝാര്‍ഖണ്ഡിലെ കുമാര്‍ഡുബിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച്‌ എട്ടു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം.

അപകടം നടക്കുമ്പോള്‍  അഞ്ച് കരാറുകാര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരും മരിച്ചതായാണ് വിവരം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കകടയിലാണ് ഇതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അപകടം ഉണ്ടാവാതിരിക്കാന്‍ സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*