പോലീസ് ഡംപിങ് യാര്‍ഡില്‍ തീപിടുത്തം; നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു

കോഴിക്കോട്: പോലീസ് ഡംപിങ് യാര്‍ഡില്‍ തീപിടുത്തം. ചാത്തമംഗലം രജിസ്ട്രാര്‍ ഓഫീസിനു സമീപം സൂക്ഷിച്ചിരുന്ന നൂറോളം വാഹനങ്ങളാണ് കത്തിനശിച്ചത്. 55 ബൈക്ക്, 5 കാര്‍, 5 ഓട്ടോറിക്ഷ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.

വാഹനങ്ങളില്‍ ബാക്കിയുള്ള പെട്രോളും ഇന്ധനവും പുറത്തേക്കൊഴുകി വീണ്ടും തീ പടര്‍ന്നു അപകടമുണ്ടായതാകാമെന്ന് കരുതുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിമാടുകുന്ന്, മുക്കം ഫയര്‍ സ്റ്റേഷനുകളില്‍ നിന്നു 5 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ഡംപിങ് യാര്‍ഡിനു ചുറ്റും നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. അതിനാല്‍ തന്നെ നാട്ടുകാര്‍ ഭീതിയിലാണ്.

prp

Related posts

Leave a Reply

*