മാസ്റ്റര്‍പീസില്‍‍ മാസ്സായി മമ്മൂട്ടി എത്തുന്നു

മമ്മൂട്ടിയെ നായകനാക്കി അജയ് വാ‍സുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം  എല്ലാവരെയും  ത്രില്ലടിപ്പിക്കുന്നതായിരിക്കും.  ചിത്രം നവംബറില്‍ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

     മമ്മൂട്ടിയെ  കൂടാതെ ഉണ്ണി മുകുന്ദന്‍ സന്തോഷ്‌ പണ്ഡിറ്റ്‌, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നു. വരലക്ഷ്മി ശരത്കുമാര്‍ ആണ് നായിക.

അജയ് വാസുദേവിന്‍റെ  ആദ്യ ചിത്രമായ രാജാധിരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്‍റെയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത്തെ പടത്തിലും അദ്ദേഹത്തോടൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് അജയ്  പറഞ്ഞു .

ആറു ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ആറും വ്യത്യസ്ത രീതിയില്‍ ഒരുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നാലു ഫൈറ്റ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ  റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

prp

Related posts

Leave a Reply

*