വട്സാപ്പ്.. പണി കിട്ടും മുമ്പ് സൂക്ഷിക്കുക

വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കുക. വാട്ട്സാപ്പ് ഓപ്പണ്‍ ചെയ്യുന്ന വേളയില്‍ മുകളില്‍ വലതു വശത്തു മൂന്നു ഡോട്സ് കാണാം.

ഇതില്‍ ടച്ച്‌  ചെയ്യുമ്പോള്‍ വരുന്ന മൂന്നാമത്തെ ഓപ്ഷനാണ് വാട്ട്സാപ്പ് വെബ്. ഈ വെബ് ഓപ്ഷന്‍ ഓണ്‍ ചെയ്തു നോക്കുക. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്ന വിന്‍ഡോ ആണ് അപ്പോള്‍ വരുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് വെബ് ഡിസേബിള്‍ഡ് ആണെന്നും ആരും വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കും.

അതേസമയം , ലാസ്റ്റ് ആക്റ്റീവ് ടുഡേ @ 12 എ.എം എന്നോ മറ്റോ ആണ് കാണിക്കുന്നതെങ്കില്‍ നിങ്ങളുടെ വാട്ട്സാപ്പ് മറ്റാരോ മോണിറ്റര്‍ ചെയ്യുന്നുണ്ട്. ആരുടെ ഫോണിലാണ് നമ്മള്‍ കണക്റ്റഡ് ആയിരിക്കുന്നത് എന്ന് അറിയാന്‍ കഴിയില്ലെങ്കിലും ആരുമായെങ്കിലും കണക്റ്റഡാണോ എന്ന് അറിയാന്‍ സാധിക്കും. അങ്ങനെ കണ്ടാല്‍ വാട്സ്‌ആപ്പിലെ വെബ് ഓപ്ഷന്‍ സെറ്റിങ്സിലെ ലോഗൗട്ട് ഓപ്ഷന്‍ ഉപയോഗിച്ച്‌ ഉടന്‍ തന്നെ ലോഗൗട്ട് ചെയ്യേണ്ടതും ആവശ്യമാണ്.

prp

Related posts

Leave a Reply

*