അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹം സുരേഷ്ഗോപിക്കുള്ള മറുപടിയുമായി പി.സി.ജോര്‍ജ്

കണ്ണൂര്‍: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പി.സി.ജോര്‍ജ് എംഎല്‍എ.  അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

കേരള ജനപക്ഷം ജില്ലാ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സുരേഷ് ഗോപിക്ക് തക്കതായ മറുപടിയുമായി പി.സി.ജോര്‍ജ് എത്തിയത്. അധ:കൃതനായി ജനിച്ചാല്‍ ഒരു സംശയവും വേണ്ട ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു.

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. പൂണൂല്‍ ധരിച്ചവര്‍ ദൈവ തുല്യരാണെന്നും ശബരിമലയില്‍ തന്ത്രിയാകനാണ് ആഗ്രഹമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ ഉയരാന്‍ ഇടയാക്കിയത്.

 

 

prp

Related posts

Leave a Reply

*