അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹം സുരേഷ്ഗോപിക്കുള്ള മറുപടിയുമായി പി.സി.ജോര്‍ജ്

കണ്ണൂര്‍: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പി.സി.ജോര്‍ജ് എംഎല്‍എ.  അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷം ജില്ലാ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സുരേഷ് ഗോപിക്ക് തക്കതായ മറുപടിയുമായി പി.സി.ജോര്‍ജ് എത്തിയത്. അധ:കൃതനായി ജനിച്ചാല്‍ ഒരു സംശയവും വേണ്ട ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. […]

നടി കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പി.സി. ജോര്‍ജ്

കോട്ടയം: അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പി.സി. ജോര്‍ജ് എം.എല്‍.എ.  കുറേ വട്ടിളകിയ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത് എന്നും ദിലീപിന്‍റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയതിന്‍റെ  പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ഇതും കാരണമായിട്ടുണ്ട്.  നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപെന്നും ഇതൊന്നും ആര്‍ക്കും അറിയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.    ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ വിജയത്തിന് […]