നടി കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പി.സി. ജോര്‍ജ്

കോട്ടയം: അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പി.സി. ജോര്‍ജ് എം.എല്‍.എ.  കുറേ വട്ടിളകിയ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത് എന്നും ദിലീപിന്‍റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയതിന്‍റെ  പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ഇതും കാരണമായിട്ടുണ്ട്.  നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപെന്നും ഇതൊന്നും ആര്‍ക്കും അറിയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.    ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ വിജയത്തിന് ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിന് വിരോധമുണ്ടാക്കിയിട്ടുണ്ടെന്നും പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു.

കോടതി ദിലീപിന് ജാമ്യം അനുവദിക്കണം. അല്ലെങ്കില്‍ ജാമ്യം നിഷേധിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തണമെന്നും  ഈ കേസിന്‍റെ സത്യം തെളിയണമെങ്കില്‍ ദിലീപ് പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചു എന്ന പേരില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിയില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു

 

 

prp

Related posts

Leave a Reply

*