ഉസ്താദ് ഹോട്ടല്‍ കന്നടത്തിലേക്ക്…. ട്രോളുമായി മലയാളികള്‍

      മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രങ്ങള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് പതിവാണ്. പല റീമേക്കുകളും മലയാളത്തിലെന്ന പോലെ സൂപ്പര്‍ ഹിറ്റായി മാറാറുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് എടുത്ത് ദുരന്തമായി മാറിയ ചിത്രങ്ങളും ഉണ്ട്.   പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ് എന്നിവയ്ക്ക് പിന്നാലെ ഉസ്താദ് ഹോട്ടലിലാണ് ഇക്കുറി നറുക്ക്.
ഉസ്താദ് ഹോട്ടല്‍ കന്നടത്തിലേക്ക് എത്തുമ്പോള്‍  ഗൗദ്രു ഹോട്ടലായി മാറുന്നു. ദുല്‍ഖര്‍ ചെയ്ത ഫൈസി എന്ന കഥാപാത്രമായി പുതുമുഖം രചന്‍ ചന്ദ്രയും തിലകന്‍ അവിസ്മരണീയമാക്കിയ കരിം ഇക്ക എന്ന കഥാപാത്രത്തെ പ്രകാശ് രാജും അവതരിപ്പിക്കുന്നു . നായികയായി എത്തുന്നത് വേദികയാണ്.

ഗുദ്രു ഹോട്ടലിന്‍റെ   ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിന് ട്രോളുകളുമായി മലയാളികള്‍ രംഗത്തെത്തി.  എപ്പോഴും എന്തിനാണ് ഈ ദ്രോഹം എന്നായിരുന്നു മലയാളികളുടെ ആദ്യ ചോദ്യം. ഉസ്താദ് ഹോട്ടലിന്‍റെ  പാരഡി എന്നാണ് ഗുദ്രു ഹോട്ടലിനെ വിശേഷിപ്പിക്കുന്നത്. തിലകന് പകരമാവാന്‍ പ്രകാശ് രാജിന് കഴിയില്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.

എന്തായാലും കാത്തിരുന്നു കാണാം.

 

 

 

prp

Leave a Reply

*