പിരിയാന്‍ പോകുന്ന ഭാര്യയെ പാട്ടുപാടി തിരികെ വിളിച്ച യുവാവ്; സിനിമാക്കഥയെ വെല്ലുന്ന വീഡിയോ കാണാം

മുംബൈ: ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന്  ശാഠ്യം പിടിച്ച് ഭര്‍ത്താവുമായി പിണങ്ങി അമ്മാവ​ന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. അവിടെ ചെന്ന് ഭാര്യയെ അനുനയിപ്പിക്കാന്‍ കഴിയുന്നതും ഭര്‍ത്താവ് ശ്രമിച്ചുനോക്കി. ഒടുവില്‍ ഭര്‍ത്താവിന് എതിരെ പരാതിയുമായി പൊലിസിനെ സമീപിച്ചു. അവിടെവെച്ചും യുവതി വിട്ടുവീഴ്ചക്ക് തയ്യാറാകാത്തെ ഉറച്ചു നിന്നു. വഴിപിരിയുമെന്നായപ്പോഴാണ് ഭര്‍ത്താവ് പാട്ടിലൂടെ അവളെ തിരിച്ചുപിടിച്ചത്.

ഇതൊരു സിനിമാക്കഥയോ നാടകമോ അല്ല. തന്‍റെ ഭാര്യയെ നഷ്ടമാകുമെന്നറിഞ്ഞപ്പോള്‍ ‘ദെഹ്​ലീസ്​ പെ മെരെ ദില്‍കി …’ എന്ന പാട്ടുപാടി അവളെ വീണ്ടും സ്വന്തമാക്കിയ ഒരാളുടെ ജീവിത കഥയാണ്‌. എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കെ അയാള്‍ തന്‍റെ പാട്ട് അവസാനിക്കുംവരെ പാടിക്കൊണ്ടിരിക്കുകയായിരുന്നു. സംഭവം നടന്നത് അത്ര അകലെയല്ല ഉത്തര്‍ പ്രദേശിലെ ജാന്‍സിയിലാണ്.

വീഡിയോ കാണാം.

പ്രണയ ഗാനത്തിലൂടെ വീണ്ടും ഒന്നിച്ച ദമ്പതികളെ പൊലിസും വനിതാ ക്ഷേമ വകുപ്പ് ഉദ്യോഗസ്​ഥരും മധുരം നല്‍കിയാണ് പിന്നീട്  വീട്ടിലേക്ക് തിരിച്ചയച്ചത്.

prp

Related posts

Leave a Reply

*