എസ് ദുര്‍ഗയ്ക്ക് പച്ചക്കൊടി; ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക്

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ തിയ്യറ്ററുകളിലേയ്ക്ക്. സെന്‍സര്‍ ബോര്‍ഡിന്‍റെ പുന:പരിശോധന സമിതി ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.  ഇന്ത്യയില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. നേരത്തെ സെക്സി ദുര്‍ഗ എന്നു പേരിട്ട ചിത്രത്തിന് ഈ കാരണം കാണിച്ചാണ് ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയതോടെയാണ് എസ് ദുര്‍ഗ വിവാദമായത്. പിന്നീട്  ചിത്രത്തിന്‍റെ പേര് എസ് ദുര്‍ഗ എന്നാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ എസ് എന്ന […]

എസ് ദുര്‍ഗയ്ക്ക് വീണ്ടും പരീക്ഷണം; ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: സനല്‍ കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ എന്ന ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. പേര് സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതിനിടെയാണ് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് നടപടി സ്വീകരിച്ചത്. പുതിയ ഉത്തരവ് സെന്‍സര്‍ ബോര്‍ഡ് സംവിധായകന് കൈമാറി. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇനി എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാനാവില്ല. മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും പ്രദര്‍ശനം പാടില്ല എന്ന് നിര്‍ദ്ദേശിച്ചതിനാലാണിത്. നേരത്തേ സെക്സി ദുര്‍ഗ എന്ന് പേരിട്ട ചിത്രമാണ് പിന്നീട് സെന്‍സര്‍ബോര്‍ഡ് എസ് ദുര്‍ഗയാക്കിയത്. പിന്നീട് ഗോവ ചലച്ചിത്രോത്സവത്തില്‍ തെരഞ്ഞെടുത്ത […]

 എസ് ദുര്‍ഗ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: സനല്‍കുമാര്‍  ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം നടത്തുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ വ്യക്തമാക്കി. പ്രദര്‍ശനം നടത്താന്‍ സനല്‍ കുമാര്‍ സമ്മതിച്ചുവെന്നും കമല്‍ അറിയിച്ചു കലയെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കരുതെന്നാണ് അക്കാദമിയുടെ നിലപാട്. ഇതിന്‍റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി പ്രത്യേക പ്രദര്‍ശനമാണ് ഒരുക്കുന്നത്. നേരത്തെ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും എസ് ദുര്‍ഗയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. രണ്ടാമതും […]

എസ് ദുര്‍ഗ്ഗയ്ക്ക് പച്ചക്കൊടി

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ്ഗയ്ക്ക് നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ അനുമതി. മേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചിത്രം  നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍   ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് മറാത്തി സംവിധായകന്‍ രവി ജാദവിന്‍റെ  ‘ന്യൂഡും’ പിന്‍വലിച്ചിരുന്നു. ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ ജൂറി തലവന്‍ സുജോയ് ഘോഷ് നേരത്തെ രാജി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സനല്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.  

‘സെക്സി ദുര്‍ഗ’ ഇനി ‘എസ്.ദുര്‍ഗ’

തിരുവനന്തപുരം: തുടക്കം മുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച മലയാള ചിത്രം ‘സെക്സി ദുര്‍ഗ’ ഇനി ‘എസ് ദുര്‍ഗ’ എന്ന പേരില്‍ അറിയപ്പെടും. സെന്‍സര്‍ ബോര്‍ഡിന്‍റെ ഇടപെടല്‍ കൊണ്ടാണു പേരു മാറ്റേണ്ടി വന്നതെന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അറിയിച്ചു. എന്നാല്‍, വിദേശരാജ്യങ്ങളിലും ഓണ്‍ലൈനിലും സെക്സി ദുര്‍ഗ എന്ന പേരില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കും. ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രമാണ് ‘സെക്സി ദുര്‍ഗ’. എന്നാല്‍ ചിത്രത്തിന്‍റെ പേരിനെതിരെ ചിലര്‍ സെന്‍സര്‍ ബോര്‍ഡിനു പരാതി നല്‍കിയിരുന്നു. സെന്‍സര്‍ ചെയ്തശേഷം പേരു മാറ്റാതെ […]