റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ‘പത്മാവദ്’ ഫെയ്സ്ബുക്കില്‍

മുംബൈ: ഏറെ നാളത്തെ സംഘര്‍ഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് സഞ്ജയ് ബന്‍സാലി ചിത്രം  ‘പത്മാവദ്’ ഇന്ന് റിലീസിംഗിനെത്തിയിരിക്കുന്നത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രം ഫേസ്ബുക്ക് ലൈവിലും എത്തിയിരിക്കുകയാണ്.

പത്മാവദിന്‍റെ  തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ഫെയ്സ്ബുക്കിലെത്തിയത് കളക്ഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

രജപുത്രറാണിയായ  പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിക പദുകോണാണ് വേഷമിടുന്നത്. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് രജപുത് കര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടാതെ ചിത്രത്തില്‍ രജപുത്ര റാണിയായി അഭിനയിച്ചതിന്‍റെ പേരില്‍ ദിപീക പദുകോണിനു നേരേ വധഭീക്ഷണി ഉയര്‍ത്തി കര്‍ണി സേനാ നേതാക്കളെത്തിയതും ചിത്രത്തിന്‍റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാക്കിയിരുന്നു. രാജ്യത്ത് നാല് സംസ്ഥാനങ്ങളില്‍ പത്മാവദ് പ്രദര്‍ശിപ്പിക്കില്ല എന്നും റിപ്പോര്‍ട്ട് വന്നിരുന്നു.

അതേസമയം കേരളത്തില്‍ പലയിടങ്ങളിലും പത്മാവദ് പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*