പദ്മാവത് റിലീസാവാന്‍ ഇനി രണ്ടു നാള്‍; ദീപിക ക്ഷേത്രദര്‍ശനത്തില്‍- VIDEO

ന്യൂഡല്‍ഹി: വിവാദ ചിത്രമായ പദ്മാവത് റിലീസ് ആകുന്നതിന് രണ്ടു ദിവസം മുന്‍പ് സിദ്ധിവിനായക ക്ഷേത്രത്തില്‍ പ്രാര്‍ഥനകളുമായി ദീപിക പദുക്കോണ്‍. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ക്ഷേത്രത്തിലെത്തിയ ദീപികക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. യാത്രയിലുടനീളം മാധ്യമപ്രവര്‍ത്തകരും ദീപികയോടൊപ്പം ഉണ്ടായിരുന്നു.

പദ്മാവത് റിലീസ് ചെയ്യുന്നത് ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധം മൂലം ഒരു മാസത്തോളം വൈകിയിരുന്നു. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജ്പുത് കര്‍ണിസേന അടക്കമുള്ള സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് ചിത്രത്തിലെ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന ദീപികയ്ക്കെതിരെയും സംവിധായകനെതിരെയും വധഭീഷണി ഉണ്ടായിരുന്നു.

ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് കരുതിയ ചിത്രം ചില സംസ്ഥാനങ്ങള്‍ നിരോധിച്ചതോടെ വീണ്ടും റിലീസ് വൈകി. കഴിഞ്ഞ ആഴ്ചയാണ് രാജ്യമൊട്ടാകെ സിനിമ റിലീസ് ചെയ്യുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയത്.

Related posts

Leave a Reply

*