മുംബൈ: സഞ്ജയ് ലീലാ ഭന്‍സാലി ചിത്രം പദ്മാവതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തെ പിന്തുണച്ച് നടന്‍ രണ്‍വീര്‍ സിങ്. താന്‍ ഇരുന്നൂറ് ശതമാനവും ചിത്രത്തോടൊപ്പമാണെന്ന് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ പറഞ്ഞു. സിനിമയില്‍ പത്മാവതിയായി വേഷമിടുന്ന ദീപിക പദ്കോണിനെതിരെ ക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് പിന്തുണയുമായി രണ്‍വീറുമെത്തിയത്. നേരത്തെ നടി ദീപികയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ പിറകോട്ടാണോ പോകുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇത് പിന്നീട് വിവാദമാകുകയും ബിജെപി നേതാക്കളടക്കമുള്ളവര്‍ ദീപികക്കെതിരെ രംഗത്തെത്തുകയും ചെയ്തു. അതേസമയം, ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് […]
Tag: padmavati
ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്ന് കമലഹാസന്‍
ചെന്നൈ: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി തമിഴ് സൂപ്പര്‍ താരം കമലഹാസന്‍ രംഗത്തെത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ഖേദം രേഖപ്പെടുത്തിയ അദ്ദേഹം സിനിമയിലെ നായിക ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. വധഭീഷണി നേരിടുന്ന ദീപികയെ ബഹുമാനിക്കണം. ദീപികക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. വിഷയത്തില്‍ തീവ്രവാദം കടന്നുവരുന്നത് പരിതാപകരമാണ്. ബുദ്ധിയുള്ള ഇന്ത്യ ഉണര്‍ന്നു ചിന്തിക്കേണ്ട സമയമാണിത്. ഇനിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. അതേസമയം ദീപിക പദുകോണിനെ ജീവനോടെ കത്തിക്കുന്നവര്‍ക്ക് 10 […]
മധ്യപ്രദേശില്‍ പദ്മാവതിക്ക് വിലക്ക്
ഭോപ്പാല്‍: ദീപിക പദുക്കോണ്‍ ചിത്രം പദ്മാവതിക്കെതിരെ പ്രതിഷേധം ശക്തമാക്കി കര്‍ണിസേനയും സംഘപരിവാര്‍ സംഘടനകളും. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ചിത്രം നിരോധിച്ചു. ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ചിത്രം നിരോധിച്ചത്. പദ്മാവതിയുടെ കഥകള്‍ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണെന്നും ചരിത്രത്തെ മാറ്റി മറിക്കാന്‍ അനുവദിക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന്‍റെ റിലീസ് മാറ്റിയതായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വിയാകോം 18 മോഷന്‍ പിക്ചേഴ്സ് ഇന്നലെയാണ് അറിയിച്ചത് അതിനിടെ സിനിമയുടെ സെന്‍സറിങ്ങ് നടപടികള്‍ […]
‘ അല്‍പ വസ്ത്രം ധരിച്ച് നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്’; പദ്മാവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണിസേന
ലക്നോ: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ റിലീസ് യുപിയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം കേന്ദ്രസര്‍ക്കാരിനു കത്തയച്ചു. ചിത്രത്തിന്‍റെ റിലീസിംഗ് ദിവസമായ ഡിസംബര്‍ ഒന്നിന് രജപൂര്‍ കര്‍ണി സേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായിക ദീപികാ പദുക്കോണിനെതിരെയും രൂക്ഷവിമര്‍ശനവമാണ് കര്‍ണി സേനയുയര്‍ത്തുന്നത്. ചിത്രത്തിനു പ്രവേശനാനുമതി നല്‍കുന്നതിനു മുന്‍പ് അതിലെ ചരിത്രപരമായ വസ്തുതകള്‍ വളച്ചൊടിച്ചിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം. ചിത്രത്തിനായി അധോലോക നേതാവ് പണം മുടക്കിയിട്ടുണ്ടെന്നും രാജ്യത്തെ സ്ത്രീകളെയും സംസ്ക്കാരത്തെയും മനപ്പൂര്‍വ്വം […]
വിവാദ ചിത്രം ‘പദ്മാവതി’യിലെ രണ്ടാമത്തെ ഗാനം പുറത്ത്
വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡചിത്രം പത്മാവതിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഹിറ്റായിക്കഴിഞ്ഞു. 14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം […]
പദ്മാവതിയുടെ റിലീസ് നീട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി
ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പദ്മാവതി’യുടെ റിലീസ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ചിത്രം റിലീസ് ചെയ്യരുതെന്നും അത് രാജ്പുത് സമുദായത്തിന്‍റെ വികാരം വ്രണപ്പെടുന്നതിനും സംഘര്‍ഷമുണ്ടാകുന്നതിനും കാരണമാകുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഐ.കെ ജഡേജയ വ്യക്തമാക്കി. പദ്മാവതി ചിത്രം നിരോധിക്കുകയോ റിലീസിങ്ങ് നീട്ടുകയോ വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ചിത്രീകരണത്തിനിടെ സെറ്റ് അഗ്നിക്കിരയാക്കിയത് വിവാദമായിരുന്നു. 14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ […]





