പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയാണെന്ന് ദീപിക പദുക്കോണ്‍

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം വന്‍ വിവാദമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച്‌ ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ  മകള്‍ ഇവാന്‍ക ട്രംപും പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ നിന്നുമാണ് ദീപിക വിട്ടുനില്‍ക്കുക.

ഉച്ചകോടിയില്‍ ഹോളിവുഡ് ടൂ നോളിവുഡ് ടു ബോളിവുഡ്: ദ പാത്ത് ടു മൂവി മേക്കിംഗ് എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനാണ് ദീപികയെ സംഘാടകര്‍ ക്ഷണിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുമെന്ന് ദീപിക നേരത്തെ സംഘാടകരെ അറിയിച്ചിരുന്നെങ്കിലും ബി.ജെ.പി നേതാവ് വധഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ‘പദ്മാവതി’ ഡിസംബര്‍ 1ന് തീയേറ്ററുകളില്‍ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ചിത്രത്തിന്‍റെ റിലീസ് പിന്നീട് മാറ്റിവെക്കുകയായിരുന്നു.   ദീപിക പദുകോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് അഞ്ച് കോടി രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു.

prp

Related posts

Leave a Reply

*