വിനയന്‍റെ സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് മുകേഷ് തിരിച്ചു കൊടുപ്പിച്ചു: ഷമ്മി തിലകന്‍

കൊച്ചി: വീണ്ടും എഎംഎംഎ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച്‌ നടന്‍ ഷമ്മി തിലകന്‍. തന്റെ അച്ഛന്‍ തിലകനു മാത്രമല്ല, തനിക്കും സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്‍ പറയുന്നു. ഈയടുത്ത് വിരമിക്കല്‍ പ്രായമായെന്നു കരുതിയാവും ‘അമ്മ’ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരില്‍ പെന്‍ഷന്‍ തന്നതെന്നും കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ അതു തിരിച്ചു കൊടുത്തെന്നും ഷമ്മി പറയുന്നു. അതിനു ശേഷം സിനിമാ സെറ്റുകളില്‍ നിന്നും നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. ചില പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നു വളരെ […]

മുകേഷിനെതിരായ ആരോപണങ്ങളോട് ഭാര്യ മേതില്‍ ദേവികയുടെ പ്രതികരണം

ലോക ശ്രദ്ധയാകര്‍ഷിച്ച മീ ടു ക്യാമ്പയ്നില്‍ നടന്‍ മുകേഷിനെതിരായ ആരോപണങ്ങളോട് ഭാര്യ മേതില്‍ ദേവിക പ്രതികരിക്കുന്നു. ഒരു ഭാര്യ എന്ന നിലയില്‍ വര്‍ഷങ്ങള്‍ക്കെതിരെ നടന്നതെന്ന് പറയുന്ന ഈ ആരോപണത്തില്‍ ആശങ്കയില്ല. മീ ടു ക്യാമ്പയ്ന്‍ സ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ മറികടക്കാന്‍ നല്ലൊരു മാര്‍ഗമാണെന്നും മേതില്‍ ദേവിക പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവികയുടെ  പ്രതികരണം. പുരുഷന്‍മാര്‍ക്കെതിരെ പ്രകോപനമരമായ സന്ദേശങ്ങള്‍ അയക്കുന്ന സ്ത്രീകള്‍ക്കെതിരെയും ഇത്തരത്തില്‍ ഒരു ക്യാമ്പയ്ന്‍ ആവശ്യമല്ലെ?. നിരവധി ഘട്ടങ്ങളില്‍ മുകേഷേട്ടന്‍റെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്. […]

പരാതിക്കാരിയെ അറിയില്ല, താനങ്ങനെ ചെയ്യില്ല: മുകേഷ്

തിരുവനന്തപുരം: മീ ടു ക്യാമ്പയിനിലൂടെ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി നടനും എംഎല്‍എയുമായ മുകേഷ്. പരാതി പറഞ്ഞ പെണ്‍കുട്ടിയെ തനിക്ക് അറിയില്ല. ഈ സംഭവം ഓര്‍ക്കുന്നുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളുടെ മീ ടു ക്യാമ്പയിന് താന്‍ എല്ലാ പിന്തുണയും നല്‍കുകയാണ്. എല്ലാം രംഗത്തുമുള്ള സ്ത്രീകള്‍ ഇക്കാര്യത്തിന് മുന്നോട്ടുവരണം. തന്‍റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തിനുണ്ടാകും. ഫോണിലൂടെ താന്‍ മോശമായി സംസാരിച്ചുവെന്നാണ് ടെസ് ജോസഫ് എന്ന സ്ത്രീ പറയുന്നത്. […]

മുകേഷിനെതിരായ ആരോപണം: പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍

കൊച്ചി: മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ കൊല്ലത്ത് വന്‍ പ്രതിഷേധം ഉയരുകയാണ്. എംഎല്‍എയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എംഎല്‍എയുടെ കോലവും കത്തിച്ചു. അതേസമയം  പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസ് പരിസരത്തുണ്ടായിരുന്ന മുകേഷിന്‍റെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കീറിക്കളഞ്ഞു.  അതേസമയം, മുകേഷിനെതിരെ. ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് ടെസ് ജോസഫ് കടുത്ത വിയോജിപ്പ് […]

മുകേഷിനെതിരെ ലൈംഗികാരോപണം; മറുപടിയുമായി താരം

മി ടൂ കാമ്പയിനിൽ കുടുങ്ങി മലയാളത്തിലെ പ്രമുഖ നടനും എം എൽ എ യുമായ മുകേഷ്. സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് ആണ് മുകേഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. മി ടൂ ക്യാമ്പയിന്‍റെ ഭാഗമായി ട്വിറ്ററിലൂടെയാണ് ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.  19വർഷങ്ങൾക്ക് മുൻപ് ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. രാത്രിയിൽ ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് മുകേഷ് തന്നെ ശല്യം ചെയ്തതായാണ് ഇവർ പറയുന്നത്. മുകേഷ് താമസിക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ […]

എം.എല്‍.എ പദവി ഒരു തമാശയായിട്ടാണ് മുകേഷ് കരുതിയിരുന്നത്: അമ്മയുടെ വെളിപ്പെടുത്തല്‍- video

എംഎല്‍എയും നടനുമായ മുകേഷിനെക്കുറിച്ച് അമ്മ പറയുന്നു. മകന്‍റെ  രാഷ്ട്രീയത്തെക്കുറിച്ചാണ് അമ്മ വ്യക്തമാക്കിയത്. എം.എല്‍.എ പദവി ഒരു തമാശയായിട്ടാണ് മുകേഷ് കരുതിയിരുന്നത്, എന്നാല്‍ നിന്നു തിരിയാന്‍ സമയം കിട്ടാറില്ലെന്ന് പിന്നീടാണ് അവന് ബോധ്യമായതെന്ന് മുകേഷിന്‍റെ അമ്മയും നടിയുമായ വിജയകുമാരി പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ മുകേഷിന് മുഖ്യമന്ത്രി അനുമതി നല്‍കിയതിനെ കുറിച്ചും വിജയകുമാരി പറയുന്നുണ്ട്. ഇത്രയും പ്രയാസമായ ജോലിയാണെന്ന് അവന്‍ അറിഞ്ഞില്ല. സിനിമകള്‍ ചെയ്യാന്‍ പറ്റുന്നില്ല, അതിന് അനുമതി വേണം. നല്ല വേഷം വരുമ്പോള്‍ മാത്രം ചെയ്താല്‍ മതിയെന്ന് മുഖ്യമന്ത്രിയും […]

ദിലീപ് കുറ്റാരോപിതന്‍ മാത്രമെന്ന് മുകേഷ്, എതിര്‍ത്ത് പത്മപ്രിയ; രഹസ്യവോട്ടെടുപ്പ് നടത്തും

കൊച്ചി: ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തും. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരുമായി ‘അമ്മ’ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനുള്ള തീരുമാനം മരവിപ്പിച്ചുവെന്ന് കഴിഞ്ഞ വാര്‍ഷിക ജനറല്‍ബോഡിയുടെ റിപ്പോര്‍ട്ടിലും പറയുന്നു. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു മുകേഷിന്‍റെ വാദം. ഇതിനെ […]

‘അമ്മ’യിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ പ്രതികരിക്കാന്‍ മുകേഷ് വിസമ്മതിച്ചു; പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാമെന്ന്

കൊല്ലം:  താരസംഘടനയായ ‘അമ്മ’ യില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ പ്രതികരിക്കാന്‍ നടന്‍ മുകേഷ് എം.എല്‍.എ വിസമ്മതിച്ചു. തനിക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച്‌ ചോദിച്ചെങ്കിലും മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. അതിനിടെ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച മുകേഷിനെ ചലച്ചിത്ര അവാര്‍ഡ് ചടങ്ങിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംവിധായകന്‍ ദീപേഷ് ഈ ആവശ്യം ഉന്നയിച്ച്‌ മന്ത്രി എ കെ ബാലന് കത്തയക്കുകയും […]

ആളും തരവും നോക്കാതെ തമാശ പറഞ്ഞാല്‍ ഇങ്ങനെയിരിക്കും; മുകേഷിന് തെറിയഭിഷേകം നടത്തി മത്സ്യത്തൊഴിലാളികള്‍

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ രോഷപ്രകടനവുമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും.വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിട്ടിട്ടും കാണാത്ത എംഎല്‍എയെ പെട്ടന്ന് കണ്ടപ്പോളാണ് നാട്ടുകാരുടെ രോഷപ്രകടനമുണ്ടായത്. സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ എംഎല്‍എ മുകേഷ്   സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനൊപ്പം വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തെത്തിയത്. ഇതാണ് നാട്ടുകാരില്‍ രോഷം ഉണ്ടാക്കിയത്. ചിലര്‍ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തുവെന്നാണ് വിവരം. മല്‍സ്യതൊഴിലാളിയായ സ്ത്രീ എവിടെയായിരുന്നുവെന്നും ഇവിടെ എങ്ങും കണ്ടില്ലല്ലോയെന്നും ചോദിച്ചു. ‘നമ്മള്‍ ഇവിടെ തന്നെ […]