പരാതിക്കാരിയെ അറിയില്ല, താനങ്ങനെ ചെയ്യില്ല: മുകേഷ്

തിരുവനന്തപുരം: മീ ടു ക്യാമ്പയിനിലൂടെ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി നടനും എംഎല്‍എയുമായ മുകേഷ്. പരാതി പറഞ്ഞ പെണ്‍കുട്ടിയെ തനിക്ക് അറിയില്ല. ഈ സംഭവം ഓര്‍ക്കുന്നുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളുടെ മീ ടു ക്യാമ്പയിന് താന്‍ എല്ലാ പിന്തുണയും നല്‍കുകയാണ്. എല്ലാം രംഗത്തുമുള്ള സ്ത്രീകള്‍ ഇക്കാര്യത്തിന് മുന്നോട്ടുവരണം. തന്‍റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തിനുണ്ടാകും. ഫോണിലൂടെ താന്‍ മോശമായി സംസാരിച്ചുവെന്നാണ് ടെസ് ജോസഫ് എന്ന സ്ത്രീ പറയുന്നത്. അത് അവരുടെ തെറ്റിദ്ധാരണ മൂലമാകം. താനാണെന്ന് അവര്‍ തെറ്റിദ്ധരിച്ചതാകാം. താനങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡെറിക് ഒബ്രിയന്‍ അടുത്തിടെ കേരളത്തില്‍ വന്നപ്പോഴും തന്നെ കണ്ടിരുന്നു. ഗുരുസ്ഥാനത്താണ് അദ്ദേഹത്തെ താന്‍ കാണുന്നത്. കേരളത്തില്‍ അദ്ദേഹത്തിനുള്ള ഏക സുഹൃത്ത് താനാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. 19 വര്‍ഷം മുന്‍പ് തനിക്ക് ഇങ്ങനെ ഒരു വീഴ്ചയുണ്ടായെങ്കില്‍ അദ്ദേഹം പിന്നീട് തന്നെ വിളിക്കുമോ എന്നും മുകേഷ് ചോദിച്ചു.

രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല താന്‍ ആരോപണം ഉന്നയിച്ചതെന്നും ഓര്‍മയിലുള്ള കാര്യമാണ് പറഞ്ഞതെന്നും ടെസ് ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം എല്ലാവരും മാനിക്കണമെന്നും മുകേഷ് ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*