ഡല്‍ഹിയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

ന്യൂഡൽഹി: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ വസന്ത്കുഞ്ചില്‍ ആണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത് . ഉത്തര്‍പ്രദേശ് സ്വദോശിയായ മിഥിലേഷ് (41) ഇയാളുടെ ഭാര്യ സീയ, 16 വയസുള്ള മകള്‍ നേഹ എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവരുടെ ശരീരത്ത് പരിക്കേറ്റ പാടുകള്‍ ഉണ്ടെന്നാണ് വിവരം.

അതേസമയം, ഇവരുടെ 19 വയസുകാരനായ മകനെ പരിക്കുകളോടെയും കണ്ടെത്തി. പുലര്‍ച്ചെ അഞ്ചിന് വീട്ടിലെത്തിയ വേലക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതിനേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഡല്‍ഹിയില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു മിഥിലേഷ് എന്നും ഇവരുടെ മകനെ ആറുമാസം മുന്‍പ് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയിരുന്നുവെന്നും മിഥിലേഷിന്‍റെ ഭാര്യാ സഹോദരന്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

prp

Related posts

Leave a Reply

*