എം.എല്‍.എ പദവി ഒരു തമാശയായിട്ടാണ് മുകേഷ് കരുതിയിരുന്നത്: അമ്മയുടെ വെളിപ്പെടുത്തല്‍- video

എംഎല്‍എയും നടനുമായ മുകേഷിനെക്കുറിച്ച് അമ്മ പറയുന്നു. മകന്‍റെ  രാഷ്ട്രീയത്തെക്കുറിച്ചാണ് അമ്മ വ്യക്തമാക്കിയത്.

എം.എല്‍.എ പദവി ഒരു തമാശയായിട്ടാണ് മുകേഷ് കരുതിയിരുന്നത്, എന്നാല്‍ നിന്നു തിരിയാന്‍ സമയം കിട്ടാറില്ലെന്ന് പിന്നീടാണ് അവന് ബോധ്യമായതെന്ന് മുകേഷിന്‍റെ അമ്മയും നടിയുമായ വിജയകുമാരി പറയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ മുകേഷിന് മുഖ്യമന്ത്രി അനുമതി നല്‍കിയതിനെ കുറിച്ചും വിജയകുമാരി പറയുന്നുണ്ട്. ഇത്രയും പ്രയാസമായ ജോലിയാണെന്ന് അവന്‍ അറിഞ്ഞില്ല. സിനിമകള്‍ ചെയ്യാന്‍ പറ്റുന്നില്ല, അതിന് അനുമതി വേണം. നല്ല വേഷം വരുമ്പോള്‍ മാത്രം ചെയ്താല്‍ മതിയെന്ന് മുഖ്യമന്ത്രിയും ഉപദേശിച്ചുവെന്നും വിജയകുമാരി പറയുന്നു

Related posts

Leave a Reply

*