എലിപ്പനി ബോധവത്കരണം ട്രോള്‍ വെര്‍ഷനില്‍ അവതരിപ്പിച്ച്‌ ഡോക്ടര്‍ നെല്‍സണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തിരുവനന്തപുരം: പ്രളയത്തിന്‍റെ അവസാനം എലിപ്പനിയില്‍ കലാശിക്കുമ്പോള്‍ കേരളം ഭയത്തിന്‍റെ വക്കില്‍ നിക്കുകയാണ്. നാലുപാടും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണം നടത്തുന്ന തിരക്കിലുമാണ്. അതേസമയം സോഷ്യല്‍മീഡിയ കാലത്ത് എന്തു വിവരവും എളുപ്പത്തില്‍ ആളുകളിലെത്തിക്കാവുന്ന വിദ്യ ട്രോളുകളാണെന്നിരിക്കെ അത് തന്നെ ആയുധമാക്കിയിരിക്കുകയാണ് ഒരു ഡോക്ടര്‍.

ഇന്‍ഫോ ക്ലിനികിലെ ഡോക്ടറായ നെല്‍സണ്‍ ജോസഫാണ് ട്രോളുകളിലൂടെ എലിപ്പനി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എലിപ്പനിയെ കുറിച്ച്‌ അറിയേണ്ട കാര്യങ്ങള്‍ വളരെ ലളിതമായാണ് ട്രോളുകളിലൂടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത ട്രോളുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇതിനോടകം ആയിരത്തിലധികം ആളുകള്‍ ട്രോളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

എലിപ്പനിയുടെ ലക്ഷണങ്ങള്‍, രോഗം പരത്തുന്ന ജീവികള്‍, രോഗത്തിന്‍റെ സങ്കീര്‍ണതകള്‍, പ്രതിരോധം, മുന്‍കരുതലുകള്‍ തുടങ്ങിവയെല്ലാം ട്രോളുകളിലൂടെ മനസിലാക്കാം. ഇതിന് മുമ്ബും നിരവധി ലേഖനങ്ങളിലൂടെയും ഫേസ്ബുക് പോസ്റ്റുകളിലൂടെയും ശ്രദ്ധേയനാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. താന്‍ സ്വകാര്യ പ്രാക്ടീസ് ആരംഭിച്ചാല്‍ കേരളത്തിന്‍റെ രക്ഷകരായ മത്സ്യത്തൊഴിലാളികളില്‍ നിന്നും കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങില്ലെന്ന നിലപാടും ഡോക്ടര്‍ സ്വീകരിച്ചിരുന്നു.

 

എലിപ്പനി. . . ;)പൊതുജനതാൽപര്യാർത്ഥംഡോ.നെൽസൺ ജോസഫ്‌ B|

Posted by Nelson Joseph on Monday, September 3, 2018

prp

Related posts

Leave a Reply

*