പ്രളയത്തിന് ശേഷം കേരളത്തെ വരവേല്‍ക്കുന്നത് കൊടും വരള്‍ച്ചയോ…?

കൊച്ചി: മഹാപ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്ന ശാസ്ത്രം ശരിവയ്ക്കുന്നതാണ് പുഴകള്‍ നല്‍കുന്ന സൂചന. ദിവസങ്ങള്‍ക്കു മുന്‍പ് കരകവിഞ്ഞൊഴുകിയിരുന്ന നദികള്‍ നേര്‍ത്ത നീര്‍ച്ചാലുകളായി മാറി. ടണ്‍ കണക്കിനു മാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെ നദികളുടെ വീണ്ടെടുപ്പു പ്രതിസന്ധിയിലായി.

മറുകര കടക്കാന്‍ വള്ളങ്ങള്‍ വേണ്ടി വന്നിരുന്ന പുഴകളിലൂടെ നടന്നു പോകാന്‍ പാകത്തിനു ജലനിരപ്പു താഴ്ന്നു. പ്രകൃതിയുടെ ജലസംഭരണികളായ വയലുകളും പാടങ്ങളും ഇതേ നികത്തലിന് ഇരയായതാണ് പ്രളയകാരണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പുഴയുടെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടിഞ്ഞുകൂടി.

ശുദ്ധമായ വെള്ളം പോലും കിട്ടാത്ത ദുരാവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. ഇനിയൊരു പ്രളയത്തെ തടുക്കാന്‍ പ്രകൃതിയെയും പുഴകളെയും വീണ്ടെടുക്കേണ്ട ദൗത്യം കൂടി നാം ഒറ്റക്കെട്ടായു ഏറ്റെടുക്കേണ്ടതുണ്ട്.

prp

Related posts

Leave a Reply

*