കേന്ദ്ര,സംസ്ഥാന സര്‍ക്കാറിന്‍റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ്ജാഥ നവംബര്‍ 1ന് ആരംഭിക്കും

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തുന്ന ജാഥ നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും. ജാഥയുടെ ഭാഗമായി കോഴിക്കോട്ടും കൊച്ചിയിലും മേഖല റാലി നടക്കും.

കൊച്ചിയില്‍ നടക്കുന്ന റാലി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും.  കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളെ കേന്ദ്രീകരിച്ച്‌ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയില്‍ ഗുലാം നബി ആസാദ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് ജാഥാസമാപനത്തിന്‍റെ  ഭാഗമായി നടത്തുന്ന റാലി എ.ഐ.സി.സി വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ജാഥയുടെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തി ഒരു കോടി ഒപ്പുകള്‍ ശേഖരിക്കും.

 

prp

Related posts

Leave a Reply

*