ഇരുമുടിക്കെട്ടേന്തി ദിലീപ് ശബരിമലയില്‍

പത്തനംതിട്ട : നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരുമുടിക്കെട്ടേന്തി  ഇന്ന് പുലര്‍ച്ചെ ആറിനാണ് നടന്‍ ശബരിമലയിലെത്തിയത്. സോപാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തി ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടശേഷമായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം.

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലും ദിലീപ് ദര്‍ശനം നടത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്‍റെ  തൊട്ടടുത്ത ദിവസം ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു.

നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപ് ഒന്നാം പ്രതിയായെക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

prp

Related posts

Leave a Reply

*