ഹാദിയയ്ക്ക് വിവാഹ വാര്‍ഷിക സമ്മാനവുമായി ഷെഫിന്‍ എത്തി

കോയമ്പത്തൂര്‍ : സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ പഠനത്തിനായി സേലത്തെ ക്യാമ്പസിലുള്ള ഹാദിയയെ കാണാന്‍ ഷെഫിന്‍ എത്തി. വിവാഹ വാര്‍ഷിക സമ്മാനം കൈമാറാനാണ് ഷെഫിന്‍ വീണ്ടും ഹാദിയയ്ക്കരുകില്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്. ഹാദിയയെ കണ്ട ഷെഫിന്‍ വിവാഹ സമ്മാനം കൈമാറുന്ന ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഡിസംബര്‍ 19 നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. സേലത്തെ ഹോമിയോ ശിവരാജ് കോളജില്‍ ഹോമിയോപ്പതി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയാണ് ഹാദിയ. പഠനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കോടതിയില്‍ […]

ഹാദിയ എന്ന പേരുണ്ടാകില്ല; കോളജില്‍ അഖില അശോകന്‍

സേലം: ഹാദിയയെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ ഹാദിയ എന്ന പേരുണ്ടായിരിക്കില്ലെന്നും അഖില എന്ന പേരിലായിരിക്കും തുടര്‍പഠനമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇസ്ലാമിലേക്ക് മതംമാറുന്നതിന് മുന്‍പാണ് അഖില കോളേജില്‍ ചേര്‍ന്നത്. അതുകൊണ്ടുതന്നെ അഖില അശോകന്‍ എന്ന പഴയ പേരില്‍ത്തന്നെയാകും ഇന്‍റേന്‍ഷിപ്പ് പൂര്‍ത്തിയാക്കുക. അതേസമയം ഹാദിയ ഹോമിയോ കോളജില്‍ എത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഷെഫിന്‍ ജഹാനെ കാണുമെന്ന് ഹാദിയ പറഞ്ഞു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്​ നിയമവിദഗ്​ധരുമായി ആലോചിച്ചശേഷമായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പിതാവ് അശോകന് […]

തന്‍റെ മാനസിക നില ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം; തുറന്നടിച്ച് ഹാദിയ

സേലം: തന്‍റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാമെന്ന് ഹാദിയ. എനിക്കൊരു കുഴപ്പവുമില്ലെന്നു താന്‍ സ്വയം പറഞ്ഞാല്‍ അതിനു വിലയുണ്ടാകില്ലെന്നും, അതുകൊണ്ട് ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഹാദിയ തുറന്നടിച്ചു. ഷെഫിന്‍ ജഹാന്‍ തന്‍റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഹാദിയ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇന്നലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ലെന്നും, ഇന്നു വീണ്ടും ശ്രമിക്കുമെന്നും, സേലത്തെത്തിയ ശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചെന്നും ഹാദിയ പറഞ്ഞു. മാത്രമല്ല, തന്നെ ചിലര്‍ പഴയ വിശ്വാസത്തിലേക്ക് […]

ഹാദിയ ഇന്ന്‍ സേലത്തേക്ക്; പഠനം തുടരാന്‍ കോടതി അനുമതി

ന്യൂഡല്‍ഹി:  ഹാദിയയെ ഇന്ന് ഡല്‍ഹിയില്‍ നിന്നും സേലത്തേക്ക് കൊണ്ട് പോകും. ഹാദിയയെ അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും വിടാതെ തത്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാനും ഡല്‍ഹിയില്‍നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകാനുമായിരുന്നു  കോടതിയുടെ ഉത്തരവ്. ഇതേതുടര്‍ന്നാണ് സേലത്തേക്ക് കൊണ്ടുപോകുന്നത്. യാത്ര കൊച്ചി വഴിയാണോ കോയമ്പത്തൂര്‍ വഴിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തമിഴ്നാട് പൊലീസിന്‍റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടര്‍പഠനം. അതിനാല്‍ ഭര്‍ത്താവ് അടക്കമുള്ളവര്‍ക്ക് ഹാദിയയെ കാണാനോ സംസാരിക്കുവാനോ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും […]