സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവു രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,005 രൂപയും പവന് 80 രൂപ കുറഞ്ഞ് 24,040 രൂപയുമായി.  ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് (31 ഗ്രാം) സ്വര്‍ണത്തിന് 1,290 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്.

prp

Related posts

Leave a Reply

*