നടന്‍ സിദ്ദു ആര്‍ പിള്ള ഗോവയില്‍ മരിച്ച നിലയില്‍

തൃശൂര്‍: നിര്‍മാതാവ് പി കെ ആര്‍ പിള്ളയുടെ മകനും നടനുമായ സിദ്ദു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു.കഴിഞ്ഞ ദിവസമാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്ന് ഗോവയില്‍ എത്തിയ മാതാവ് മൃതദേഹം തിരിച്ചറിഞ്ഞു.

പ്രമുഖ നിര്‍മാതാവ് ആയിരുന്ന പികെആര്‍ പിള്ളയുടെ മകനാണ്. മോഹന്‍ലാല്‍ നായകന്‍ ആയ ചിത്രം ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിച്ച സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലാണ് സിദ്ദു വില്ലനായി എത്തിയത്. പിന്നീട് ഏതാനും സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനിയിച്ചു.

മോഹന്‍ലാല്‍ പ്രിയദര്‍ശ്ശന്‍ കൂട്ടുക്കെട്ടിന്‍റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ “ചിത്രം” നിര്‍മ്മിച്ചത് പികെ ആര്‍ പിള്ളയാണ്.

 

 

 

prp

Related posts

Leave a Reply

*