ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ട്‌ തുടങ്ങാന്‍ ആധാര്‍ കാര്‍ഡിലെ പേര് നിര്‍ബന്ധം?

പുതുതായി അക്കൗണ്ട്‌ തുടങ്ങുന്നവര്‍ക്ക് ആധാര്‍ കാര്‍ഡിലുള്ള പേര് തന്നെ നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിനെക്കുറിച്ച് ഫേസ്ബുക്ക്‌ ടീം ആലോചിക്കുന്നു. വ്യാജപേരില്‍ ധാരാളം പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് തടയാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം എളുപ്പത്തില്‍ പ്രിയപ്പെട്ടവരേ കണ്ടെത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് ഫേസ്ബുക്കിന്‍റെ വിലയിരുത്തല്‍.

പുതുതായി അക്കൗണ്ട്‌ തുടങ്ങുന്നവര്‍ക്ക് ആധാര്‍ രേഖകള്‍ നല്‍കുന്നതിനുള്ള ലിങ്ക് നല്‍കും. എന്നാല്‍ ഇത് നല്‍കിയാല്‍ മാത്രമേ അക്കൗണ്ട്‌ തുറക്കാനാകൂ എന്ന വ്യവസ്ഥയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ഫേസ്ബുക്കിന്‍റെ ഈ നീക്കം വിവാദങ്ങള്‍ക്കും വഴിതുറന്നേക്കാം. ഓണ്‍ലൈന്‍ വഴി ആധാര്‍ വിവരങ്ങള്‍ നേരത്തെ ചോര്‍ന്നിരുന്നത് ആശങ്ക ഉയര്‍ത്തിയിരുന്നു. ഫേസ്ബുക്ക്‌ പോലെയുള്ള ഒരു സാമൂഹ്യ മാദ്ധ്യമം ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ അത് കൂടുതല്‍ പ്രതിഷേധം വിളിച്ചുവരുത്തുമെന്നും കരുതുന്നവരുണ്ട്‌.

prp

Related posts

Leave a Reply

*