അമ്മയില്‍ പൊട്ടിത്തെറി; നാല് നടിമാര്‍ രാജിവെച്ചു

തിരുവനന്തപുരം: മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നതിനുപിന്നാലെ നാല് നടിമാര്‍ അമ്മ സംഘടനയില്‍ നിന്നും രാജിവെച്ചു. പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് വനിതാ സംഘടനാ അംഗങ്ങള്‍ രാജിവെച്ചത്. നടി റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, രമ്യാ നമ്പീശന്‍ ആക്രമിക്കപ്പെട്ട നടി എന്നിവരാണ് അമ്മയയില്‍ നിന്ന് പടിയിറങ്ങിയത്.

മനുഷ്യത്വ രഹിതമായി അമ്മയിലെ ഭാരവാഹികള്‍ നടപടിയെടുത്തു. അത്തരം സംഘടനയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ദിലീപിനെ തിരിച്ചെടുത്തതു കൊണ്ടല്ല രാജിവെച്ചതെന്ന് ഇവര്‍ പറയുന്നു. സംഘടനയില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് ആക്രമിക്കപ്പെട്ട നടി ഫേസ്ബുക്കിലൂടെ അറിയിച്ചു.

നേരത്തെ ഒട്ടേറെ താരങ്ങള്‍ വിയോജിപ്പ് കാണിച്ചിരുന്നു. ഫേസ്ബുക്കിലൂടെ അമ്മയ്‌ക്കെതിരെ ഇവര്‍ ആഞ്ഞടിച്ചിരുന്നു. പുതിയ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ ഏറ്റെടുക്കുമ്പോഴും യോഗം ചേരുമ്പോഴും വനിതാ സംഘടനാ അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. വനിതാ സംഘടനയ്ക്ക് യാതൊരു തരത്തിലും യോജിച്ചു പോകാനാകില്ലെന്നാണ് റിമ നേരത്തെ പറഞ്ഞത്. പതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷ.

നടിയെ അക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയില്ല. അമ്മ മഴവില്‍ എന്ന പരിപാടിയില്‍ ഏത് രീതിയിലാണ് ആ സംഘടന പ്രതികരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. എല്ലാവരും ചോദിക്കേണ്ട ചോദ്യങ്ങളാണ് തങ്ങളും ചോദിക്കുന്നത്. ഇതില്‍ ഡബ്ല്യ.സി.സിയുടെ നിലപാട് കൃത്യമാണ്. അതൊരു വ്യക്തിയുടെ തീരുമാനമല്ല, കൂട്ടായി എടുക്കുന്നതാണെന്നും റിമ പറഞ്ഞിരുന്നു. അമ്മയില്‍ പോയി പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്നാണ് റിമ പറഞ്ഞത്.

prp

Related posts

Leave a Reply

*