സ്ത്രീ അനുഭവിക്കുന്ന അപമാനത്തിനും സുരക്ഷിതമില്ലായ്മയ്ക്കും മാപ്പപേക്ഷ പരിഹാരമല്ല; അലന്‍സിയറിനെതിരെ ഡബ്ല്യൂ.സി.സി

കൊച്ചി: തനിക്കെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ദിവ്യാ ഗോപിനാഥിനോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഡബ്ല്യൂ.സി.സി. അലന്‍സിയറിന്‍റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്‍റെ ചെറിയൊരു ആംഗ്യ പ്രകടനമായി വിലയിരുത്തുന്നുവെന്നും അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണെന്നും ഡബ്‌ള്യൂ.സി.സി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് രംഗത്തു വരികയും, വിഷയം വലിയ ചര്‍ച്ചക്ക് വഴിവെക്കുകയും ചെയ്തിരുന്നു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് വിവിധ ഇടങ്ങളില്‍ നിന്നായി അലന്‍സിയര്‍ക്കെതിരെ ഉയര്‍ന്നത്. […]

‘പത്മപ്രിയയൊക്കെ ഈ വിഷയത്തെകുറിച്ച് പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി’: ബാബു രാജ്

കൊച്ചി: അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസി ആരോപണം ഉന്നയിച്ചപ്പോള്‍ നടിമാര്‍ക്കെതിരെ രംഗത്ത് വന്ന താരമാണ് ബാബു രാജ്. ഇപ്പോള്‍ ഈ വിഷയത്തില്‍ വ്യക്തമായ ഒരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അമ്മ സംഘടനയെക്കുറിച്ച് മോശമായി സംസാരിച്ചതിനാലാണ് ഡബ്ല്യു സിസി അംഗങ്ങളെക്കുറിച്ച് താന്‍ അന്ന് അത്തരത്തില്‍ പ്രതികരിച്ചതെന്ന് ബാബുരാജ് വെളിപ്പെടുത്തി. ‘ഡബ്ല്യു സിസി അംഗങ്ങള്‍ അമ്മയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ആ സംഘടനയിലെ പെണ്‍കുട്ടികളെല്ലാവരും തന്നെ വളരെ കഴിവുള്ളവരാണ്. പാര്‍വതി, പത്മപ്രിയ, രമ്യനമ്പീശന്‍ തുടങ്ങി എല്ലാവരും തന്നെ മികച്ച അഭിനേത്രികളാണ്. അവര്‍ […]

ഡബ്ല്യൂ.സി.സിയുടെ ഹര്‍ജി; രണ്ടാഴ്‌ച്ചയ്‌ക്കകം അമ്മ മറുപടി നല്‍കണമെന്ന് ഹെെക്കോടതി

കൊച്ചി: മലയാള സിനിമാ താര സംഘടനയായ അമ്മയ്‌ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാന്‍ ‘അമ്മ’യോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ഡബ്ല്യു.സി.സി അംഗങ്ങളായ റിമാ കല്ലിങ്കലിന്‍റെയും പത്മപ്രിയയുടെയും ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. അമ്മയില്‍ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്നാണ് ഡബ്ല്യു.സി.സി വാദിച്ചത്. മൂന്നംഗങ്ങളും സിനിമാ മേഖലയില്‍ തന്നെയുള്ളവരാണ്. പുറത്തുനിന്നുള്ള അംഗം […]

ഡബ്യുസിസി നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടും ; രാജിവെച്ച നടിമാര്‍ തിരിച്ചെത്തിയാല്‍ സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍

കൊച്ചി: ഡബ്യുസിസി നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടുമെന്ന് താരസംഘടനയായ അമ്മ. ഹര്‍ജിക്ക് അഭിഭാഷകന്‍ മറുപടി നല്‍കുമെന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞു. വനിതാ താരങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. രാജിവെച്ച നടിമാര്‍ തിരിച്ചെത്തിയാല്‍ സംഘടനയില്‍ തിരിച്ചെടുക്കും. ഇക്കാര്യം മുമ്പും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ യോ​ഗത്തില്‍ ഇത് ചര്‍ച്ച ചെയ്തിട്ടില്ല. കൊച്ചിയില്‍ അമ്മയ്ക്ക് ആസ്ഥാന മന്ദിരം വാങ്ങുന്നതിനെക്കുറിച്ച്‌ യോ​ഗം ചര്‍ച്ച ചെയ്തെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബര്‍ ഏഴിന് താരസംഘടനയായ ‘അമ്മ’ അബുദാബിയില്‍ വച്ച്‌ നടത്താനിരിക്കുന്ന […]

ദിലീപിനെ പുറത്താക്കാനുള്ള അമ്മയുടെ നടപടിയെ സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി

കൊച്ചി: ദിലീപിനെ പുറത്താക്കാനുള്ള അമ്മയുടെ നടപടിയെ സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി. ബൈലോ അനുസരിച്ചുള്ള തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവ് കാണിച്ച വിമുഖതയില്‍ നിരാശയുണ്ട്. മീ ടൂവിലെ സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവമാണ് അമ്മയ്‌ക്കെന്നും ഡബ്ല്യൂസിസി ആരോപിച്ചു. ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: കുറ്റാരോപിതന്‍ ആയ ശ്രീ ദിലീപ് ഇപ്പോള്‍ അമ്മയുടെ അംഗം അല്ല എന്ന വാര്‍ത്ത ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയില്‍ (മുന്‍പ് […]

ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ അമ്മയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്‍റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡബ്ല്യുസിസിയും പ്രസിഡന്‍റ് റിമ കല്ലിങ്കലുമാണ് ഹര്‍ജിക്കാര്‍. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാന്‍ നിയമം സൊസൈറ്റികള്‍ക്ക് ഉള്‍പ്പെടെ […]

കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ സ്ത്രീവിരുദ്ധത: രമ്യാ നമ്പീശന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശമില്ലെന്ന് നടി രമ്യാ നമ്പീശന്‍. മാപ്പ് പറയില്ലെന്നും താരം പറഞ്ഞു. കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ സ്ത്രീവിരുദ്ധതയുണ്ട്. എല്ലാം സഹിച്ചാല്‍ മാത്രമെ ‘അമ്മ’യ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. പക്ഷെ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല. കെപിഎസി ലളിതയുടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ സങ്കടപ്പെടുത്തിയെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു. ‘അമ്മ’ സംഘടന ആരുടെ കൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. […]

രാജിവെച്ച നടിമാരെ തിരിച്ചെടുക്കില്ല: സിദ്ധിഖ്

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡബ്ള്യു സി സി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശക്തമായ നിലപാടുമായി താര സംഘടനയായ അമ്മയുടെ സെക്രട്ടറി നടന്‍ സിദ്ധിഖ് രംഗത്ത്. ഡബ്ല്യുസിസി നടത്തിയ പരാമര്‍ശങ്ങള്‍ ബാലിശമാണെന്നും അടിസ്ഥാന രഹിതവുമാണെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി. കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടനാ പിരിച്ചുവിടാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ ജനറല്‍ ബോഡിയില്‍ തീരുമാനം സ്റ്റേ ചെയ്യുകയായിരുന്നുവെന്നും സിദ്ധിഖ് പറഞ്ഞു. അതേസമയം ദിലീപ് അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നുവെന്നും സിദ്ധിഖ് വെളിപ്പെടുത്തി. ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ നടിമാര്‍ […]

ഡബ്ല്യൂസിസി- അമ്മ ചര്‍ച്ച ചൊവ്വാഴ്ച

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്‍ച്ച നടത്തും. വൈകുന്നേരം നാലിനെ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ചര്‍ച്ച നടക്കുക. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി പ്രതിനിധികള്‍ നേരത്തെ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ പ്രതിഷേധിച്ച്‌ ചില നടിമാര്‍ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു.വിഷയത്തില്‍ അമ്മയ്ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് അവര്‍ ചര്‍ച്ചയ്ക്കായി ഡബ്ല്യൂസിസി […]

ഡബ്ലൂ.സി.സിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമ്മ

കൊച്ചി: ഒടുവില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ച്‌ താരസംഘടനയായ അമ്മ. നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെ അടുത്ത മാസം ഏഴിന് കൊച്ചിയില്‍ വച്ചാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ യോഗം നടന്ന 24ന് തങ്ങള്‍ കേരളത്തിന് പുറത്തായിരുന്നെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും നേരത്തെ നടിമാര്‍ വിശദീകരിച്ചിരുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന നിലയില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മൂവരും കത്ത് നല്‍കിയിരുന്നു. ജൂണ്‍ 24ന് ചേര്‍ന്ന ‘അമ്മ’ ജനറല്‍ ബോര്‍ഡ് യോഗത്തിന്‍റെ […]