ഡബ്യുസിസി നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടും ; രാജിവെച്ച നടിമാര്‍ തിരിച്ചെത്തിയാല്‍ സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍

കൊച്ചി: ഡബ്യുസിസി നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടുമെന്ന് താരസംഘടനയായ അമ്മ. ഹര്‍ജിക്ക് അഭിഭാഷകന്‍ മറുപടി നല്‍കുമെന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞു.

വനിതാ താരങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. രാജിവെച്ച നടിമാര്‍ തിരിച്ചെത്തിയാല്‍ സംഘടനയില്‍ തിരിച്ചെടുക്കും. ഇക്കാര്യം മുമ്പും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ യോ​ഗത്തില്‍ ഇത് ചര്‍ച്ച ചെയ്തിട്ടില്ല. കൊച്ചിയില്‍ അമ്മയ്ക്ക് ആസ്ഥാന മന്ദിരം വാങ്ങുന്നതിനെക്കുറിച്ച്‌ യോ​ഗം ചര്‍ച്ച ചെയ്തെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഡിസംബര്‍ ഏഴിന് താരസംഘടനയായ ‘അമ്മ’ അബുദാബിയില്‍ വച്ച്‌ നടത്താനിരിക്കുന്ന സ്റ്റേജ് ഷോയ്ക്ക് ഇന്‍റേണല്‍ കംപ്ലയിന്‍റ്സ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ധനസമഹാരണത്തിനായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഡബ്ല്യുസിസി പ്രവര്‍ത്തകയായ റിമ കല്ലിങ്കല്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തോടൊപ്പമാണ് ഇന്റേണല്‍ കംപ്ലയിന്‍റ്സ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ചലച്ചിത്ര മേഖലയില്‍ അഭിനേതാക്കളായ സ്ത്രീകള്‍ക്കായി ഇന്‍റേണല്‍ കംപ്ലയിന്‍റ്സ്  കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച്‌ ഡബ്ല്യുസിസി നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. ഒരു തൊഴില്‍ദാതാവല്ലെന്നും ക്ലബ്ബിന്‍റെ സ്വഭാവമാണ് സംഘടനയ്ക്കുള്ളതെന്നുമായിരുന്നു അമ്മ ഇതിന് കോടതിയില്‍ മറുപടി നല്‍കിയത്. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് സ്റ്റേജ് ഷോയ്ക്കും കമ്മിറ്റി വേണമെന്ന ആവശ്യം റിമ ഉന്നയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച ഈ ആവശ്യം പരിഗണിക്കും.

prp

Related posts

Leave a Reply

*