റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഒടിയന്‍. ഇപ്പോള്‍ ചിത്രത്തിന്‍റെ ഫാന്‍ മെയ്ഡ് മോഷന്‍ പോസ്റ്ററാണ് തരംഗമാകുന്നത്. പീറ്റര്‍ ഹെയ്ന്‍ ആണ് തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.
മോഹന്‍ലാല്‍ നായകനായെത്തുന്ന വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. വാനോളം പ്രതീക്ഷയുമായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Nice one 😊👌🏻#odiyanrising #fanmade
Posted by Peter Hein on Friday, November 23, 2018

