റെഡ്കാര്‍ഡ് കണ്ട് പുറത്തായ കൊളംബിയന്‍ താരത്തിന് നേരെ വധഭീഷണി

ലോകകപ്പിലെ ആദ്യത്തെ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ കൊളംബിയന്‍ താരത്തിന് വധഭീഷണി. കാര്‍ലോസ് സാഞ്ചസിന് നേരെയാണ് വധഭീഷണി ഉര്‍ന്നിരിക്കുന്നത്. രാജ്യത്തെ അപമാനിച്ച സാഞ്ചസിനെ വെടിവച്ച് കൊല്ലണമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓണ്‍ ഗോളിനാണ് എസ്‌കോബാര്‍ മരിച്ചതെങ്കില്‍ സാഞ്ചസിനെയും കൊലപ്പെടുത്തണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആഹ്വാനം. ഈ സന്ദേശം ട്വീറ്ററിലൂടെയാണ് പ്രചരിക്കുന്നത്. ഇതിന് ഇതുവരെ 25000ല്‍ അധികം മറുപടികള്‍ വന്നതായി പൊലീസ് പറയുന്നു. ജപ്പാന്‍-കൊളംമ്പിയ മത്സരത്തില്‍ മൂന്നാം മിനിറ്റിലാണ് പെനാള്‍ല്‍റ്റി ബോക്‌സിനുളളില്‍ സാഞ്ചസ് ചുവപ്പ് കാര്‍ഡിന് ഇരയായത്. ജപ്പാന്‍റെ ഉറച്ച ഗോള്‍ […]

‘പെനാല്‍റ്റി നഷ്ടമാക്കുന്നത് വലിയ കാര്യമല്ല, പക്ഷെ ഈ കളി രാജ്യത്തിന് നാണക്കേട്’: മറഡോണ

ഐസ്‌ലാന്‍റിനെതിരായ അര്‍ജന്‍റിന ടീമിന്‍റെ പ്രകടനത്തെ വിമര്‍ശിച്ച്‌ മുന്‍ അര്‍ജന്‍റിന പരിശീലകനും ലോക ഫുട്ബോള്‍ ഇതിഹാസ താരവുമായ ഡിയീഗോ മറഡോണ. മെസ്സി പെനാള്‍ട്ടി നഷ്ടമാക്കിയത് വലിയ കാര്യമല്ല എന്നാണ് മറഡോണ പറയുന്നത്. താന്‍ അഞ്ച് പെനാള്‍ട്ടികള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നിട്ടും ഞാന്‍ മറഡോണ തന്നെയല്ലെ. അതുകൊണ്ട് പെനാള്‍ട്ടിയില്‍ കാര്യമില്ല, മറഡോണ പറയുന്നു. മെസ്സി പെനാള്‍ട്ടി നഷ്ടമാക്കിയത് കൊണ്ടല്ല ടീം ജയിക്കാതിരുന്നത്. താന്‍ കളിക്കരെ പഴിക്കില്ല മറിച്ച്‌ ടാക്ടിക്സിനെയാണ് കുറ്റം പറയുന്നത്. ഇത്രയും ഉയരം കൂടിയ കളിക്കാരാണ് ഐസ്‌ലാന്റ് ടീമില്‍ […]

ഫുട്ബോള്‍ ലോകം ഞെട്ടലില്‍; സ്പെയിന്‍ കോച്ചിനെ പുറത്താക്കി

മോസ്കോ: ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പരിശീലകന്‍ ജുലന്‍ ലോപ്പറ്റെഗ്വിയെ സ്പെയിന്‍ പുറത്താക്കി. റഷ്യയില്‍ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് ഫുട്ബോള്‍ ഫെഡറേഷന്‍റെ നടപടിയുണ്ടായിരിക്കുന്നത്. ജൂണ്‍ 14-നാണ് ലോകകപ്പ് തുടങ്ങുന്നത്. 15ന് പോര്‍ച്ചുഗല്ലിനെതിരേയാണ് സ്പെയിന്‍റെ ആദ്യ പോരാട്ടം. യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്ലിനെതിരേ മത്സരിക്കാന്‍ തയാറെടുക്കുന്ന സ്പാനിഷ് സംഘത്തിന് തീരുമാനം കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും. കോച്ചിനെ പുറത്താക്കുന്നതിന്‍റെ കാരണം സ്പെയിന്‍ ഫെഡറേഷന്‍ വ്യക്തമാക്കിയില്ലെങ്കിലും റയല്‍ മാഡ്രിഡ് പരിശീലകനായി ലോപ്പറ്റെഗ്വിയെ നിയമിച്ചതാണ് സ്ഥാനം തെറിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. […]

ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്‍ററി ഒരുങ്ങുന്നു

ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്‍ററി ഒരുങ്ങുന്നതായി സൂചന. സിസിഎല്‍, ഐഎസ്‌എല്‍ മലയാളം കമന്‍ററികളിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്‍റെ നേതൃത്വത്തിലായിരിക്കും ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്‍ററി ഒരുങ്ങുക. തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷൈജു ദാമോദരന്‍ ഇക്കാര്യം അറിയിച്ചത്. ഈ മാസം 14 നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഷൈജു വിവരണത്തിന് കൊഴുപ്പ് കൂട്ടാന്‍ ചില ശൈലികളും ഉപയോഗിക്കാറുണ്ട്. ‘ബൂം ചിക്ക വാ വാ’, ‘ഉസാര്‍ക്ക നാരങ്ങാ കുസാല്‍ക്ക മുന്തിരിങ്ങ’ തുടങ്ങിയ […]

ആവേശം പകര്‍ന്ന്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

റഷ്യയില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്‍റെ ഒഫീഷ്യല്‍ ഗാനം പുറത്തിറങ്ങി. “ലീവ് ഇറ്റ് അപ്പ്” എന്ന ഗാനത്തിന്‍റെ ഒഫീഷ്യല്‍ ഓഡിയോയാണ് നിര്‍മാതാക്കള്‍ പുറത്ത് വിട്ടത്. റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി ഔദ്യോഗിക ഗാനമൊരുക്കിയത് ഹോളിവുഡ് സൂപ്പര്‍ താരവും റാപ്പറുമായ വില്‍ സ്മിത്താണ്. നിക്കി ജാം, കൊസോവന്‍ ഗായികയായ ഏറ ഇസ്ട്രേഫി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് വില്‍ സ്മിത്ത് റഷ്യന്‍ ലോകകപ്പിനായി ഔദ്യോഗിക ഗാനം ഗാനമൊരുക്കിയത്. നിക്കി ജാം,ഏറ ഇസ്ട്രേഫി,വില്‍ സ്മിത്ത് എന്നിവര്‍ക്കൊപ്പം മ്യൂസിക് പ്രൊഡ്യുസറായി ഡിപ്ലോയുമുണ്ട്. ലോകകപ്പ് കപ്പിനോടൊപ്പം നമുക്ക് ആവേശം […]

കോപ അമേരിക്ക കിരീടം ബ്രസീലിന്

സാന്‍റിയാഗോ: കോപ അമേരിക്ക വനിതാ കിരീടം ബ്രസീലിന്. ഇന്ന് നടന്ന ഫൈനല്‍ സ്റ്റേജിലെ അവസാന മത്സരത്തില്‍ കൊളംബിയയെ കൂടെ പരാജയപ്പെടുത്തിയതോടെയാണ് ഏഴാം കോപ അമേരിക്ക കിരീടം ബ്രസീല്‍ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ന് ജയിച്ചതോടെ ഫൈനല്‍ സ്റ്റേജിലെ മൂന്നു മത്സരങ്ങളും വിജയിച്ച്‌ ബ്രസീല്‍ 9 പോയിന്‍റോടെ ചാമ്പ്യന്മാരാവുകയായിരുന്നു. ബ്രസീലിനായി ഇന്ന് മൊണീക ഇരട്ട ഗോളുകളും ഫോര്‍മിഗ ഒരു ഗോളും നേടി. ജയം ബ്രസീലിന് ലോകകപ്പ് യോഗ്യതയും നേടിക്കൊടുത്തു. ടൂര്‍ണമെന്‍റിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബ്രസീല്‍ കിരീടം […]

2018ലെ ലോകകപ്പ് മല്‍സരത്തിന് ഇറ്റലിയില്ല

മിലാന്‍: ആരാധകരെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പുതിയൊരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. 2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോക കപ്പ് മല്‍സരത്തില്‍ നിന്ന് ഇറ്റലി പുറത്തായി. അറുപത് വര്‍ഷത്തിനുശേഷമാണ്ഇറ്റലി ഇല്ലാത്ത ഒരു ലോകകപ്പിന് കായിക ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സ്വന്തം മണ്ണില്‍ നടന്ന യൂറോപ്പ്യന്‍ മേഖലാ രണ്ടാംപാദ പ്ലേഓഫില്‍ സ്വീഡനോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് നാലുവട്ടം ചാമ്പ്യന്മാരായ അസൂറികളുടെ വഴിയടച്ചത്. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ   തോല്‍വി വഴങ്ങിയിരുന്ന ഇറ്റലി മിലാനില്‍ നടന്ന രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് […]

മെസ്സിക്കും ലോകകപ്പ് ഫുട്ബോളിനും ഐ.എസ് ഭീഷണി ?

മോസ്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും അര്‍ജന്‍റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും ഐ. എസ് ഭീഷണി. കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അഴിക്ക് പിറകില്‍ നില്‍ക്കുന്ന മെസ്സിയുടെ ചിത്രമാണ് പുറത്തുവിട്ടത്.  ഇസ്ലാമിക് സ്റ്റേറ്റ് വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ഇതിനു പിന്നിലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകരെ ഭയപ്പെടുത്തുന്നതാണ് ചിത്രം.  നിങ്ങള്‍ നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ലോകകപ്പിന്‍റെ  ലോഗോയോടൊപ്പം മുഖംമൂടി […]