ലോകകപ്പിലെ ആദ്യത്തെ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ കൊളംബിയന്‍ താരത്തിന് വധഭീഷണി. കാര്‍ലോസ് സാഞ്ചസിന് നേരെയാണ് വധഭീഷണി ഉര്‍ന്നിരിക്കുന്നത്. രാജ്യത്തെ അപമാനിച്ച സാഞ്ചസിനെ വെടിവച്ച് കൊല്ലണമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓണ്‍ ഗോളിനാണ് എസ്‌കോബാര്‍ മരിച്ചതെങ്കില്‍ സാഞ്ചസിനെയും കൊലപ്പെടുത്തണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആഹ്വാനം. ഈ സന്ദേശം ട്വീറ്ററിലൂടെയാണ് പ്രചരിക്കുന്നത്. ഇതിന് ഇതുവരെ 25000ല്‍ അധികം മറുപടികള്‍ വന്നതായി പൊലീസ് പറയുന്നു. ജപ്പാന്‍-കൊളംമ്പിയ മത്സരത്തില്‍ മൂന്നാം മിനിറ്റിലാണ് പെനാള്‍ല്‍റ്റി ബോക്‌സിനുളളില്‍ സാഞ്ചസ് ചുവപ്പ് കാര്‍ഡിന് ഇരയായത്.
ജപ്പാന്‍റെ ഉറച്ച ഗോള്‍ ശ്രമം സാഞ്ചസ് കൈകൊണ്ട് തട്ടിയതാണ് റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്താന്‍ കാരണം. ഇതോടെ ലഭിച്ച പെനാല്‍റ്റി ജപ്പാന്‍ മുന്നേറ്റ താരം ഷിന്‍ജി കഗാവ ഗോളാക്കുകയും ചെയ്തു. ഈ മത്സരം കൊളംബിയ തോറ്റതോടെയാണ് കാര്‍ലോസിനെ വധിക്കണമെന്ന ആഹ്വാനം വന്നത്. സംഭവം കൊളംബിയന്‍ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്.
രാജ്യത്തിന് വേണ്ടി 80 കളികളില്‍ ജഴ്‌സിയണിഞ്ഞിട്ടുള്ള താരമാണ് കാര്‍ലോസ്. 1994ലെ ലോകകപ്പില്‍ അമേരിയ്ക്കക്കെതിരെ സെല്‍ഫ് ഗോളിന് കാരണമായതിന്‍റെ പേരില്‍ പ്രതിരോധ താരമായിരുന്ന ആന്ദ്രേ എസ്‌കോബാറിനെ മയക്കുമരുന്നുമാഫിയയും വാതുവെപ്പുകാരും കൊലപ്പെടുത്തിയിരുന്നു.

