മുത്തലാഖ് കുറ്റകരം; ഓർഡിനൻസിന് അംഗീകാരമായി

ന്യൂഡല്‍ഹി: മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള ഓർഡിനൻസിന് അംഗീകാരമായി. കേന്ദ്രമന്ത്രിസഭയാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ബില്ല് ലോക്‌സഭ നേരത്തെ പാസ്സാക്കിയിരുന്നുവെങ്കിലും രാജ്യസഭ പാസ്സാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് സർക്കാർ ഓർഡിനൻസുമായി എത്തിയത്.

ഇതോടെ ഇനി മുതൽ മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കൂടാതെ പിഴയും കൊടുക്കണം. കഴിഞ്ഞ വർഷം ഡിസംബറിലാണ് മുസ്ലീം സ്ത്രീകൾക്കുള്ള വിവാഹ സംരക്ഷണ ബില്ല് ആദ്യമായി ലോക്സഭയിൽ അവതരിപ്പിക്കുന്നത്.

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 22ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ബില്ല് കൊണ്ടുവന്നത്.

prp

Related posts

Leave a Reply

*