മുത്തലാഖ് ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുത്തുമെന്ന് എ കെ ആന്‍റണി

ദില്ലി: മുത്തലാഖ് ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുത്തുമെന്ന് എ കെ ആന്‍റണി. 90 ശതമാനം പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെന്ന് ആന്‍റണി പറഞ്ഞു. അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാനുള്ള നീക്കത്തിനിടെ അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. കാവേരി വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. ഇതോടെ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് അറിയിച്ചു. തുടര്‍ന്ന് സഭ ബുധനാഴ്ച വരെ പിരിഞ്ഞു.

മു​ത്ത​ലാ​ഖ് ബി​ല്ലി​നെ എ​തി​ര്‍​ത്ത് തോ​ല്‍​പ്പി​ക്കു​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് രാജ്യസഭയില്‍ എന്ത് വിലകൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലോക്സഭയില്‍ ബില്ലിന്‍റെ ചര്‍ച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വലിയ വിവാദമായിരുന്നു. പാര്‍ട്ടിക്കകത്തു നിന്നും പുറത്തു നിന്നും അതിരൂക്ഷമായ വിമര്‍ശനമായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നത്. പരസ്യപ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ കുഞ്ഞാലിക്കുട്ടിയുടെ നടപടി തെറ്റായിപ്പോയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തോട് ലീഗ് നേതൃത്വം വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. അടുപ്പക്കാരന്‍റെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാനായാണ് മുത്തലാഖ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ […]

മുത്തലാഖ് കുറ്റകരം; ഓർഡിനൻസിന് അംഗീകാരമായി

ന്യൂഡല്‍ഹി: മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള ഓർഡിനൻസിന് അംഗീകാരമായി. കേന്ദ്രമന്ത്രിസഭയാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ബില്ല് ലോക്‌സഭ നേരത്തെ പാസ്സാക്കിയിരുന്നുവെങ്കിലും രാജ്യസഭ പാസ്സാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് സർക്കാർ ഓർഡിനൻസുമായി എത്തിയത്. ഇതോടെ ഇനി മുതൽ മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കൂടാതെ പിഴയും കൊടുക്കണം. കഴിഞ്ഞ വർഷം ഡിസംബറിലാണ് മുസ്ലീം സ്ത്രീകൾക്കുള്ള വിവാഹ സംരക്ഷണ ബില്ല് ആദ്യമായി ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കി […]

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; നിയമം തെറ്റിച്ചാല്‍ 3 വര്‍ഷം ജയില്‍ ശിക്ഷ

ന്യൂഡല്‍ഹി: ഭേദഗതി വരുത്തിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധമാക്കുകയും പ്രതികള്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ഉറപ്പാക്കുന്നതുമായ ബില്‍ കഴിഞ്ഞ ഡിസംബറിലാണ് ലോക്‌സഭ പാസാക്കിയത്. എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ വ്യക്തത വരുത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബില്ലില്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ ബില്‍ രാജ്യസഭയില്‍ പാസാകാത്ത പക്ഷം നിയമം ഓര്‍ഡിനന്‍സായി പുറത്തിറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴി‌ഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബില്ലില്‍ ഭേദഗതികള്‍ വരുത്തിയത്. പുതിയ ഭേദഗതികള്‍ പ്രകാരം മുത്തലാഖ് […]