മു​ത്ത​ലാ​ഖ് ബി​ല്ലി​നെ എ​തി​ര്‍​ത്ത് തോ​ല്‍​പ്പി​ക്കു​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് രാജ്യസഭയില്‍ എന്ത് വിലകൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലോക്സഭയില്‍ ബില്ലിന്‍റെ ചര്‍ച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വലിയ വിവാദമായിരുന്നു. പാര്‍ട്ടിക്കകത്തു നിന്നും പുറത്തു നിന്നും അതിരൂക്ഷമായ വിമര്‍ശനമായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നത്.

പരസ്യപ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ കുഞ്ഞാലിക്കുട്ടിയുടെ നടപടി തെറ്റായിപ്പോയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തോട് ലീഗ് നേതൃത്വം വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. അടുപ്പക്കാരന്‍റെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാനായാണ് മുത്തലാഖ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് എന്നായിരുന്നു വിമര്‍ശനം.

കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സോഷ്യല്‍ മീഡിയയിലക്കം വലിയ ചര്‍ച്ചയായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ് പാര്‍ലമെന്‍റിലെ മുത്തലാഖ് ചര്‍ച്ച. ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നു എന്നാണ് സോഷ്യല്‍മീഡിയ ചൂണ്ടികാട്ടുന്നത്.

prp

Related posts

Leave a Reply

*