മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; നിയമം തെറ്റിച്ചാല്‍ 3 വര്‍ഷം ജയില്‍ ശിക്ഷ

ന്യൂഡല്‍ഹി: ഭേദഗതി വരുത്തിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധമാക്കുകയും പ്രതികള്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ഉറപ്പാക്കുന്നതുമായ ബില്‍ കഴിഞ്ഞ ഡിസംബറിലാണ് ലോക്‌സഭ പാസാക്കിയത്.

എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ വ്യക്തത വരുത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബില്ലില്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ ബില്‍ രാജ്യസഭയില്‍ പാസാകാത്ത പക്ഷം നിയമം ഓര്‍ഡിനന്‍സായി പുറത്തിറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴി‌ഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബില്ലില്‍ ഭേദഗതികള്‍ വരുത്തിയത്.

പുതിയ ഭേദഗതികള്‍ പ്രകാരം മുത്തലാഖ് കേസില്‍ പ്രതിയായ പുരുഷന് ജാമ്യം നല്‍കാന്‍ കേസിലെ ഇരയായ സ്‌ത്രീയുടെ അനുമതിയോടെ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനുള്ള സ്‌ത്രീയുടെ അപേക്ഷയിലും മജിസ്ട്രേട്ടിന്റെ വിധി അന്തിമമായിരിക്കും. എന്നാല്‍ ശിക്ഷാ കാലാവധിയില്‍ മാറ്റമെന്നും വരുത്തിയിട്ടില്ല.

ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന അണ്ണാ ഡി.എം.കെ യും ബിജു ജനതാദളും ഇന്ന് എന്ത് നിലപാടെടുക്കുമെന്നതും പ്രസക്തമാണ്.

prp

Related posts

Leave a Reply

*