നോണ്‍ എ സി തിയേറ്റുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല

കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഉണ്ടാകില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഇറക്കി. ഇതോടെ എഴുപത്തിയഞ്ചു  തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ല.

നോണ്‍ എസി തിയേറ്ററുകളില്‍ സിനിമകള്‍ റിലീസിംഗ് ചെയ്യരുതെന്ന തീരുമാനം നേരത്തേ ഉള്ളതാണ്. എന്നാല്‍ സര്‍ക്കുലര്‍ ഇപ്പോഴാണ് പുറത്തിറക്കിയത്. ഈ തീരുമാനത്തിനെതിരെ സര്‍ക്കാരിനെ സമീപിക്കുമെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സംഘടനകളാണ് പ്രതിഷേധരംഗത്തുള്ളത്.

വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാഞ്ഞങ്ങാട് മേഖലകളിലാണ് ഏറ്റവുമധികം നോണ്‍ എസി തിയേറ്ററുകളുളളത്. ഈ ജില്ലകളില്‍ തിയേറ്ററുകള്‍ വലിയ പ്രതിസന്ധിയിലാകുമെന്നും ബി ക്ളാസ് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. എന്നാല്‍ നോണ്‍ എസി തിയേറ്ററുകളിലേക്ക് ആളുകള്‍ കയറുന്നില്ലെന്നും തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ലെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നതായും വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.

prp

Related posts

Leave a Reply

*