അനധികൃത മദ്യവില്‍പന സംഘത്തെ പിടിക്കാന്‍ സഹായിച്ച സ്ത്രീയ്ക്ക് നേരെ ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: അനധികൃത മദ്യവില്‍പന സംഘത്തെ പിടികൂടുന്നതിനായി പൊലീസിനെയും വനിതാ കമ്മിഷനെയും സാഹായിച്ച സ്ത്രീയ്ക്ക് ക്രൂര മര്‍ദ്ദനവും അപമാനവും. നഷാ മുക്തി പഞ്ചായത്തിലെ വനിതാ അംഗമാണ് പ്രദേശത്തെ മറ്റു സ്ത്രീകളില്‍ നിന്നും അപമാനത്തിനും മര്‍ദ്ദനത്തിനും ഇരയായത്.

ഡല്‍ഹിക്കടുത്ത് നരേലയിലെ ജെ.ജെ ക്ലസ്റ്ററിലാണ് സംഭവം നടന്നത്. നാട്ടിലുള്ള കള്ളവാറ്റുകാരെ പിടികൂടാന്‍ സഹായിച്ചു എന്ന പേരിലാണ്  25ലധികം പേരടങ്ങുന്ന സംഘം ഇരുമ്പുവടികളുപയോഗിച്ച് യുവതിയെ മര്‍ദ്ദിച്ചത്. സ്ത്രീയെ തെരുവിലൂടെ വലിച്ചിഴക്കുകയും നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്തു.

മദ്യമാഫിയകള്‍ക്കെതിരെ പ്രതികരിച്ചതിന് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെയും വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതിന്‍റെയും ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പ്രദേശത്ത് പ്രചരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി ഡല്‍ഹി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

prp

Related posts

Leave a Reply

*