ഇന്ധനവില കുറഞ്ഞത് നിലവില്‍ വന്നു

കൊ​ച്ചി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ ഒ​ന്ന​ര രൂ​പ കു​റ​യ്ക്കു​ക​യും എ​ണ്ണ​ക്ക​നി​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ഒ​രു രൂ​പ കു​റ​യ്ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പു​തി​യ വി​ല നി​ല​വി​ല്‍​വ​ന്നു. വ്യാഴാഴ്ചയാണ് ലിറ്ററിന് 2.50 രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെ​ട്രോ​ളി​ന് 83.50 രൂ​പ​യും ഡീസലിന് 76.85 രൂപയുമാണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 84.83 രൂ​പ​യി​ലേ​ക്കു താഴ്ന്ന​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 78.11 രൂ​പ​യാ​യി. കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍ വി​ല 83.75 രൂ​പ​യും ഡീ​സ​ല്‍ വി​ല 77.11 രൂ​പ​യു​മാ​ണ്.

കേന്ദ്രം തീരുവ കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് നല്‍കില്ലെന്ന് ധമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

prp

Related posts

Leave a Reply

*