കണ്ണൂരിലെ ഗൃഹനാഥന്‍റെ മരണം കൊലപാതകം

കണ്ണൂര്‍ :  പ​യ്യാ​വൂ​ര്‍ പാ​റ​ക്ക​ട​വി​ല്‍ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ തോ​ണി​പ്പാ​റ​യി​ല്‍ ബാ​ബു​വി​ന്‍റെ (52) മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.  ഉ​റ​ക്ക​ത്തി​ല്‍ തോ​ര്‍​ത്തോ, ക​യ​റോ ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്ത് മു​റു​ക്കി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ബാ​ബു ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​യ്യാ​വൂ​ര്‍ ടൗ​ണി​ലെ ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ തൊ​ഴി​ലാ​ളി​യായി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ  രാവിലെയാണ് അദ്ദേഹത്തെ  വീ​ടി​ന​ക​ത്ത് ക​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ ജാ​ന്‍​സി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ക​മി​ഴ്ന്നു​കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മു​ണ്ടാ​യി​രു​ന്ന​ത്. നാ​വ് ക​ടി​ച്ച നി​ല​യി​ല്‍ പു​റ​ത്തേ​ക്ക് ത​ള്ളി​യ നിലയിലായിരുന്നു. ക​ഴു​ത്തി​ല്‍ മു​റി​വേ​റ്റ​തി​ന്‍റെ പാ​ടു​മു​ണ്ട്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ പ​തി​വാ​യി വീ​ട്ടി​ല്‍ വ​ഴ​ക്ക് ന​ട​ക്കാ​റു​ള്ള​താ​യി നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തോ​ടെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോര്‍ട്ടത്തിന് വിടുകയായിരുന്നു. സംഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ ജാ​ന്‍​സി​യെ​യും വെ​മ്പുവ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

prp

Related posts

Leave a Reply

*