ഹൈദരാബാദ്: പ്രണയംനടിച്ചു പെണ്‍കുട്ടിയെ വഞ്ചിച്ച കേസില്‍ ബാഹുബലിയിലെ നടനെതിരേ പോലീസ് കേസ്. വെങ്കട് പ്രസാദ് എന്ന നടനെതിരേയാണ് ഹൈദരാബാദ് ജൂബിലി ഹില്‍സ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിവാഹവാഗ്ദാനം നല്കി വെങ്കട് ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. അടുത്തിടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്. ഹൈദരാബാദിലെ ഐമാക്സ് മള്‍ട്ടിപ്ലക്സിന്റെ ഉടമ കൂടിയാണ് പ്രസാദ്.
രാജമൗലിയൊരുക്കിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയില്‍ നായക കഥാപാത്രമായ പ്രഭാസിന്റെ വളര്‍ത്തച്ഛന്റെ വേഷത്തിലാണ് വെങ്കട് പ്രസാദെത്തിയത്.

