മൂന്നു പതിറ്റാണ്ടിലേറെയായി പോലീസുകാരെ വട്ടംകറക്കി കൊണ്ടിരിക്കുന്ന സുകുമാരക്കുറുപ്പ് സൗദിയില്‍?

തിരുവനന്തപുരം: ചാക്കോ വധക്കേസില്‍ കേരളാ പോലീസ് മൂന്നു പതിറ്റാണ്ടിലേറെയായി തെരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍ സുരക്ഷിതനായുണ്ടെന്ന് വിവരം. ഇസ്ലാം മതം സ്വീകരിച്ച്‌ മുസ്തഫ എന്ന പേരില്‍ മദീനയിലെ ഒരു മുസ്ലിം പള്ളിയിലാണ് സുകുമാരക്കുറുപ്പ് ഇപ്പോഴുള്ളതെന്നാണ് വിവരം. കേരളാ പൊലീസിന്‍റെ  പ്രത്യേക അന്വേഷണസംഘം ഉടന്‍ സൗദിയിലേക്ക് പോകുമെന്നു സൂചനയുണ്ട്.

ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ് മുസ്തഫ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 72 വയസ് പ്രായമുള്ള കുറുപ്പ് മദീനയിലെ ഒരു മുസ്ലിം പള്ളിയില്‍ ഖത്തീബിനെ മതകാര്യങ്ങളില്‍ സഹായിച്ചു കഴിയുകയാണെന്നും നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും നിയമക്കുരുക്കു ഭയന്ന് ശിഷ്ടകാലം സൗദിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയോ ഒളിവില്‍ കഴിയുന്നതായി കേരളാ പോലീസിനു വളരെ മുമ്പുതന്നെ സൂചന ലഭിച്ചിരുന്നു. പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖത്തിന്‍റെ  രൂപം മാറ്റിയെന്ന  അഭ്യൂഹവും  ഉയര്‍ന്നിരുന്നു. എന്നാല്‍, അതില്‍ വാസ്തവമില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. മതവും പേരും മാത്രമാണു മാറിയത്.

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് തന്‍റെ രൂപസാദൃശ്യമുള്ള ചാക്കോ എന്നയാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചെന്നാണ് കുറുപ്പിനെതിരായ കേസ്.

 

 

prp

Related posts

Leave a Reply

*