കലൂര്‍ സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി

കലൂര്‍: കൊച്ചി മഞ്ഞക്കടലാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയം കൗണ്ടറില്‍ ടിക്കറ്റ് വില്‍പന തുടങ്ങി. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്ത തുടങ്ങിയിരുന്നെങ്കിലും സ്റ്റേഡിയത്തിലെ ടിക്കറ്റ് വില്‍പന ഇന്ന് മുതലാണ് തുടങ്ങിയത്. സ്റ്റേഡിയം കൗണ്ടറുകള്‍ക്ക് പുറമെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിലും ടിക്കറ്റുകള്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ കേരളത്തിലെ എല്ലാ ശാഖകളിലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭ്യമാണ്. ഇതിനു പുറമെ അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോണ്‍സറായ മൈ […]

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന് കൊച്ചി വേദിയാകും

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് കൊച്ചി വേദിയാകും. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തിലാണു മല്‍സരം നടക്കുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ അടുത്തിടെ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി-20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്കുവീണത്. മാര്‍ച്ച്‌ 24ന് നടക്കുന്ന കെസിഎ യോഗത്തിനു ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.    

31നു നടക്കുന്ന ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മല്‍സരം മാറ്റിവയ്ക്കില്ല

കൊച്ചി: ഡിസംബര്‍ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സി ഐഎസ്‌എല്‍ മല്‍സരം മാറ്റിവയ്ക്കില്ല. ഐഎസ്‌എല്‍ അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. പുതുവത്സരദിനത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി മത്സരം മാറ്റി വെക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടി വരുമെന്നും അതിനാല്‍ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പോലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനോട് പോലീസ് ഇക്കാര്യമാവശ്യപ്പെട്ടിരുന്നത്.

കൊച്ചിയിലെ ഐഎസ്‌എല്‍ മാറ്റിവയ്ക്കണമെന്ന് പൊലീസ്

കൊച്ചി: ഡിസംബര്‍ 31നു നടക്കാനിരിക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് ബെംഗളൂരു എഫ്സി ഐഎസ്‌എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്. കേരള ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റിനോടാണ് പൊലീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പുതുവര്‍ഷമായതിനാല്‍  രാത്രിയില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ സ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. ഇവക്ക് സുരക്ഷ ഒരുക്കണം. കൂടാതെ നഗരത്തിലാകമാനം പ്രത്യേക സുരക്ഷയും പോലീസ് ഒരുക്കുന്നുണ്ട്. ഇതിനായി കൊച്ചിയിലെ പോലീസ് സേനയിലെ വലിയൊരു പങ്കിനെ വിനിയോഗിക്കേണ്ടി വരും. ഇതിനാലാണ് മത്സരം മാറ്റി വയ്ക്കാന്‍ പൊലീസ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.  

കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന്

കൊച്ചി: ഐഎസ്‌എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍. ജംഷഡ്പുര്‍ എഫ്.സിക്കെതിരെ കൊച്ചിയില്‍ 24ന് നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റാണ് വിതരണം ചെയ്യുക. ടിക്കറ്റുകള്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപം തയ്യാറാക്കിയിരിക്കുന്ന ബോക്സോഫീസിലാണ് ഇന്ന് വിതരണം ചെയ്യുക. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ ശാഖകളിലൂടെയും ടിക്കറ്റ് വിതരണം ചെയ്യും. ബുക്ക് മൈ ഷോ വഴി ബുക്ക് ചെയ്ത ഇ-ടിക്കറ്റുകളും സ്റ്റേഡിയത്തിന് മുന്നിലുള്ള കൗണ്ടറില്‍ ലഭിക്കും. മത്സര ദിവസം ഇ-ടിക്കറ്റുകള്‍ മാറ്റാന്‍ എത്തുന്നവര്‍ക്ക് എം.ജി റോഡിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ ശാഖയില്‍ […]

ഐഎസ്എല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന്‍ 4 മണിമുതല്‍

മും​ബൈ: കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ലെ ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​ ഇന്ന്‍ ആരംഭിക്കും. വൈ​കി​ട്ട് നാ​ലു മു​ത​ല്‍ www.bookmyshow.com വ​ഴി ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും ബു​ക്ക് മൈ ​ഷോ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യു​മാ​കും ആ​രാ​ധ​ക​ര്‍​ക്ക് ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ക. കേരളത്തിന്‍റെ ടീം ബ്ലാസ്റ്റേഴ്സിന്‍റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നത്. 17ന് ​കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും അ​ത്ല​റ്റി​ക്കോ ഡി ​കോ​ല്‍​ക്ക​ത്ത​യും ത​മ്മി​ലു​ള്ള ഉ​ദ്ഘാ​ട​ന പോ​രാ​ട്ട​ത്തി​ന്‍റെ ടി​ക്ക​റ്റു​ക​ളാ​ണ് ല​ഭി​ക്കു​ക. ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ശ്ച​യി​ച്ചി​രു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​രം […]