കൊച്ചിയിലെ ഐഎസ്‌എല്‍ മാറ്റിവയ്ക്കണമെന്ന് പൊലീസ്

കൊച്ചി: ഡിസംബര്‍ 31നു നടക്കാനിരിക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് ബെംഗളൂരു എഫ്സി ഐഎസ്‌എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്. കേരള ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റിനോടാണ് പൊലീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

പുതുവര്‍ഷമായതിനാല്‍  രാത്രിയില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ സ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. ഇവക്ക് സുരക്ഷ ഒരുക്കണം. കൂടാതെ നഗരത്തിലാകമാനം പ്രത്യേക സുരക്ഷയും പോലീസ് ഒരുക്കുന്നുണ്ട്.

ഇതിനായി കൊച്ചിയിലെ പോലീസ് സേനയിലെ വലിയൊരു പങ്കിനെ വിനിയോഗിക്കേണ്ടി വരും. ഇതിനാലാണ് മത്സരം മാറ്റി വയ്ക്കാന്‍ പൊലീസ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

 

prp

Related posts

Leave a Reply

*