ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി : ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച്‌ ഉറപ്പ് ലഭിച്ചതായി എംപിമാരായ ശശി തരൂരും കെസി വേണുഗോപാലും അറിയിച്ചു. കേന്ദ്രമന്ത്രി പേഴ്സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിംഗാണ് ഇക്കാര്യം ഉറപ്പ് നല്‍കിയതെന്നും സിബിഐ ഡയറക്ടറുമായി ജിതേന്ദ്രസിംഗ് ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്നുകൊണ്ടിരിക്കുന്ന  സമരം തുടരാനാണ് ശ്രീജിത്തിന്‍റെ തീരുമാനം. സിബിഐ അന്വേഷണം തുടങ്ങുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്.

സഹോദരന്‍റെ കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ കൊണ്ടുള്ള സമരം  766 ദിവസം പിന്നിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഈ വിഷയം ഉയര്‍ത്തിയപ്പോഴാണ് സമരം വലിയ പ്രാധാന്യം നേടിയത്. ഇതേതുടര്‍ന്ന് സിനിമാ മേഖലയുള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധതലങ്ങളിലുള്ളവര്‍ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

2014 മേയ് 21 ന് പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജിവ് മരണപ്പെടുന്നത്.  മോഷണക്കുറ്റം ആരോപിച്ച്‌ കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ  മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതോടെയാണ് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

 

 

prp

Related posts

Leave a Reply

*