ജയലളിതയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

jayalalithaa_story_647_072915101728

ന്യൂഡല്‍ഹി: ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ പരിഹരിക്കാന്‍
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള ഒരു സന്നദ്ധ സംഘടനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയം മുതല്‍ ജയലളിതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയോ സന്ദര്‍ശകരെ കാണാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്രയും സംശയങ്ങള്‍ ഉള്ള സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് സന്നദ്ധ സംഘടന പറയുന്നത്.

prp

Related posts

Leave a Reply

*