ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കും.   ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി.

ശ്രീജിവിന്‍റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ കഴിഞ്ഞ 771 ദിവസമായി സമരം നടത്തി വരികയായിരുന്നു. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍  അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്.

തുടര്‍ന്ന്‍  കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുകയും. ഇതിന്‍റെ ഫലമായി കേസ് അന്വേഷണം സിബിഐ ഏറ്റടുക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാറിന്‍റെ അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു.

2014 മേയ് 21നായിരുന്നു ശ്രീജിവിന്‍റെ മരണം. അയല്‍വാസിയായ പെണ്‍കുട്ടിയെ പ്രണയിച്ച ശ്രീജിവിനെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ക്ക് ലഭിക്കുന്നത് മരണവാര്‍ത്തയായിരുന്നു. പൊലീസിന്‍റെ ക്രൂരതയാണ് അനിയന്‍റെ മരണത്തിനു പിന്നില്‍. അവനു നീതിലഭിക്കണം. അതിനുവേണ്ടിയാണ് ശ്രീജിത്ത് കാത്തിരിക്കുന്നത്.

prp

Related posts

Leave a Reply

*