‘എല്ലാവര്‍ക്കും വൈദ്യുതി’; കേന്ദ്രത്തിന്‍റെ സൗഭാഗ്യ സ്കീം ഇരുട്ടില്‍

ന്യൂഡല്‍ഹി:  രാജ്യത്തെ എല്ലാവര്‍ക്കും വൈദ്യുതി എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സൗഭാഗ്യ സ്കീം പാതി വഴിയില്‍.  2019-തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. എന്നാല്‍, അടുത്ത നാലു വര്‍ഷമെങ്കിലും പദ്ധതി പൂര്‍ത്തിയാക്കാന്‍ എടുക്കുമെന്നാണ് ഫാക്‌ട്ചെക്കര്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പദ്ധതി നടപ്പില്‍ വന്ന് നാലു മാസത്തിനിടെ 2.6 ദശലക്ഷം വീടുകള്‍ വൈദ്യുതികരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രാജ്യത്തെ 230 ദശലക്ഷം പേര്‍ക്ക് ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ല എന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു

അതേസമയം  രാജ്യത്തെ 78 ശതമാനം വീടുകളിലും വൈദ്യൂതീകരണം പൂര്‍ത്തിയാക്കിയെന്നാണ് വൈദ്യുത മന്ത്രി ആര്‍കെ സിംഗ് രാജ്യസഭയില്‍ പറഞ്ഞത്.  കഴിഞ്ഞ ഫെബ്രുവരി 6-നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, എണ്‍പതു ശതമാനം ഗ്രാമപ്രദേശങ്ങളിലുള്ള വൈദ്യൂതീകരണം 2018 ഫെബ്രുവരി 12-ഓടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രധാനമന്ത്രി സഹജി ബിജിലി ഹര്‍ ഖര്‍ യോജന, അല്ലെങ്കില്‍ സൗഭാഗ്യ സ്കീം 2017 സെപ്തംബറിലാണ് നടപ്പിലാക്കി തുടങ്ങിയത്. ചൈന, ബ്രസീല്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ പിന്നിലാക്കി 2016-ഓടെ രാജ്യത്തെ മുഴുവന്‍ വീടുകളിലും വൈദ്യൂതീകരിക്കുന്നതില്‍ വിജയിച്ചിരുന്നു.

സൗജന്യമായി വൈദ്യുതി നടപ്പില്‍ വരുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സൗഭാഗ്യ പദ്ധതി നടപ്പിലാക്കിയത്. 16,320 കോടി രൂപയാണ് പദ്ധതിക്കായി പ്രധാനമന്ത്രി വകയിരുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത വൈദ്യുതി കേന്ദ്രത്തില്‍ വൈദ്യുതി നല്‍കുക എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഉത്തര്‍ പ്രദേശ്, ബീഹാര്‍ ഒഡീഷ എന്നിവിടങ്ങളിലെ ഗ്രാമീണ മേഖല ഇപ്പോഴും ഇരുട്ടില്‍ തന്നെയാണ്. വൈദ്യുതി ലഭിച്ച വീടുകളില്‍ കൃത്യമായി വൈദ്യുതി ലഭിക്കുന്നില്ലെന്നും പരാതികള്‍ ഉയരുന്നുണ്ട്.

prp

Related posts

Leave a Reply

*