തല കുനിക്കുമെങ്കില്‍ അത് അയ്യപ്പസ്വാമിയുടെ മുന്‍പില്‍ മാത്രം: കെ സുരേന്ദ്രന്‍

ശബരിമല: അക്രമം അഴിച്ചുവിട്ട പ്രതിഷേധക്കാരെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കാനാണ് പോലീസിന്‍റെ തീരുമാനം. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍.

ഒരു പോലീസ് നടപടിയെയും ഭയപ്പെടുന്നില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ പോലീസിനെ വെല്ലുവിളിച്ചിരിക്കുന്നത്. അയ്യപ്പഭക്തര്‍ ഒരു നടപടിയേയും ഭയക്കുന്നില്ല. പോലീസ് ലുക്ക് ഔട്ട് പുറപ്പെടുവിക്കുകയും ഭക്തരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. നട്ടെല്ലുനിവര്‍ത്തി നെഞ്ചുവിരിച്ച് ശരണമന്ത്രങ്ങളോടെ നേരിടുമെന്നും സുരേന്ദ്രന്‍ പറയുന്നു.

തല കുനിക്കുമെങ്കില്‍ അത് കലിയുഗവരദനായ സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ മുമ്പില്‍ മാത്രം. പിണറായി വിജയന്‍ എന്നും നിയമ സഭാമന്ദിരത്തില്‍ തുടരാനാവുമെന്നു കരുതേണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

prp

Related posts

Leave a Reply

*