പിണറായി വിജയന്‍ കാണിച്ച നല്ല മനസ്സിന് നന്ദി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താന്‍ വികലമായ മനസ്സുള്ളവര്‍ക്കേ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. . കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നല്‍കിയുള്ളൂ എന്ന തരത്തില്‍ ഒരുവിഭാഗം ആളുകള്‍ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താന്‍ വികലമായ മനസ്സുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നല്‍കിയുള്ളൂ എന്ന തരത്തില്‍ ഒരുവിഭാഗം ആളുകള്‍ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നത്.

കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഇനി ഏറ്റവും കൂടുതല്‍ ചെലവുവരുന്നത് റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിനും വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനുമാണ്. അതു രണ്ടും കേന്ദ്രം ഏറ്റെടുത്തുകഴിഞ്ഞു. പിന്നെ നഷ്ടപരിഹാരത്തിന്റെ കാര്യം. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരവും ആദ്യഘടുവായി പ്രധാനമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു.

കൃഷിക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ കേന്ദ്രം നടപടി പ്രഖ്യാപിച്ചു. തൊഴിലുറപ്പു പദ്ധതി വിഹിതം വര്‍ദ്ധിപ്പിച്ചു. കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ഇന്‍ഷൂറന്‍സ് യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കാന്‍ കമ്പനികള്‍ക്ക് ഉത്തരവു നല്‍കി കഴിഞ്ഞു.

ഭക്ഷ്യക്ഷാമത്തിനു പരിഹാരമായി പരമാവധി അരിയും ഗോതമ്പു ധാന്യങ്ങളും മറ്റ് അവശ്യവസ്‌തുക്കളും അനുവദിച്ചു. ഛത്തീസ്ഗഡില്‍ നിന്നുമാത്രം ഒരു തീവണ്ടി നിറയെ ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും എത്തി. ആവശ്യാനുസരണം ഇനിയും തരാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. മരുന്നുകളും കുടിവെള്ളവും ടണ്‍കണക്കിനു നല്‍കുന്നു. ഇനിയും എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും സഹായം പ്രഖ്യാപിച്ചു.

ഇപ്പോള്‍ നല്‍കിയതെല്ലാം അടിയന്തിര സഹായം മാത്രമാണ്. നഷ്ടം പൂര്‍ണ്ണമായ തോതില്‍ കണക്കാക്കിയ ശേഷം ഇനിയും സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും എന്തിനീ നീചപ്രചാരണമെന്നും അദ്ദേഹം ഫേസ്ബുക്ക്‌ പോസ്റ്റില്‍ ചോദിച്ചു.

ലക്ഷക്കണക്കിന് സ്വയംസേവകരാണ് രക്ഷാദൗത്യത്തില്‍ സ്വമേധയാ പങ്കാളികളായത്. ഒമ്ബതു സ്വയംസേവകര്‍ ഈ ദൗത്യത്തിനിടെ മരണമടഞ്ഞു എന്ന വസ്തുത നാം മറന്നുകൂടാ. ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ സ്വയംസേവകര്‍ ശുചീകരണപ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലുണ്ട്. ഏറ്റവുമധികം സാധനസാമഗ്രികള്‍ ക്യാമ്പുകളിലെത്തിച്ചതും ഏറ്റവും കൂടുതല്‍ വളണ്ടിയര്‍മാരെ ദുരിതാശ്വാസത്തിനിറക്കിയതും സേവാഭാരതി പ്രവര്‍ത്തകരാണെന്ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ക്കും ഉറച്ച ബോധ്യമുണ്ട്.

ദയവായി പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ആരും ശ്രമിക്കരുത്‌. ഒരു വിഭാഗം ആളുകള്‍ നികൃഷ്ടമായ പ്രചാരണം തുടരുമ്പോഴും സത്യം തുറന്നു പറയാന്‍ ഈ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച നല്ല മനസ്സിനു നന്ദി പറയുന്നുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*